സാലറി ചലഞ്ചിൽ ശമ്പളം നൽകില്ലെന്ന് പറഞ്ഞ പിഎസ്‍സി ജീവനക്കാരന് മര്‍ദ്ദനം

Published : Sep 18, 2018, 02:01 PM ISTUpdated : Sep 19, 2018, 09:29 AM IST
സാലറി ചലഞ്ചിൽ ശമ്പളം നൽകില്ലെന്ന് പറഞ്ഞ പിഎസ്‍സി ജീവനക്കാരന് മര്‍ദ്ദനം

Synopsis

സാലറി ചലഞ്ചിൽ നോ പറഞ്ഞ ജീവനക്കാരെ ഇടതു പക്ഷ സംഘടനാനുകൂലികള്‍ മര്‍ദിച്ചെന്ന് പരാതി. പി എസ് സി ഓഫിസിലാണ് സംഭവം. അതസമയം ആരോപണം കള്ളമാണെന്ന് ഇടതു അനുകൂല സംഘടന നേതാക്കൾ അറിയിച്ചു.

തിരുവനന്തപുരം: സാലറി ചലഞ്ചിൽ നോ പറഞ്ഞ ജീവനക്കാരെ ഇടതു പക്ഷ സംഘടനാനുകൂലികള്‍ മര്‍ദിച്ചെന്ന് പരാതി. പി എസ് സി ഓഫിസിലാണ് സംഭവം. അതസമയം ആരോപണം കള്ളമാണെന്ന് ഇടതു അനുകൂല സംഘടന നേതാക്കൾ അറിയിച്ചു.

സാലറി ചലഞ്ചിന് നോ പറഞ്ഞ് അത് എഴുതി നല്‍കിയ പി എസ് സി ഓഫിസിലെ റെക്കോർഡ്സ് വിഭാഗം ജീവനക്കാരൻ സജീവനാണ് മര്‍ദനമേറ്റത്. കുറേയധികം ആളുകള്‍ ഒരുമിച്ച് ആക്രമിച്ചെന്നാണ് പരാതി. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് സജീവനം തിരുവനന്തപുരം ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എന്നാൽ ആരോപണങ്ങള്‍ നിഷേധിച്ച് ഇടതു സംഘടന യൂണിയൻ നേതാക്കള്‍ രംഗത്തെത്തി. ഇരുകൂട്ടരും കന്റോണ്‍മെന്‍റ് സ്റ്റേഷനില്‍ പരാതി നല്‍കി. 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ