വിവിധ ജില്ലകളില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം

Published : Oct 16, 2018, 09:16 AM ISTUpdated : Oct 16, 2018, 10:10 AM IST
വിവിധ ജില്ലകളില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം

Synopsis

തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ഡിപ്പോകളിലാണ് ജീവനക്കാരുടെ മിന്നല്‍ സമരം നടക്കുന്നത്. 

തിരുവനന്തപുരം: റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ സമരം ആരംഭിച്ചു. വടക്കന്‍ ജില്ലകളിലെ ഡിപ്പോകളിലും തിരുവനന്തപുരം, കോട്ടയം ഡിപ്പോകളിലാണ് ജീവനക്കാരുടെ മിന്നല്‍ സമരം നടക്കുന്നത്. 

ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനപരിപാടി തൽക്കാലത്തേക്ക് നിർത്തിവെച്ചു. ഇതേ തുടര്‍ന്ന് തിരുവനന്തരപുരത്ത് മിന്നല്‍ സമരം പിന്‍വലിച്ചു. ഇവിടെ ബസുകള്‍ ഓടിതുടങ്ങിയിട്ടുണ്ട്. കോഴിക്കോട് പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായതിനെ തുടര്‍ന്നാണ് മിന്നല്‍ സമരം പ്രഖ്യാപിച്ചത്. എല്ലാ തൊഴിലാളി യൂണിയനുകളും സംയുക്തമായാണ് സമരരംഗത്തുള്ളത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു