ദില്ലിയിൽ വെള്ളപ്പൊക്കം: യമുന കരകവിഞ്ഞു, കൂടുതൽ പേരെ മാറ്റിപാർപ്പിച്ചു

Published : Jul 30, 2018, 07:14 AM ISTUpdated : Jul 30, 2018, 12:16 PM IST
ദില്ലിയിൽ വെള്ളപ്പൊക്കം: യമുന കരകവിഞ്ഞു, കൂടുതൽ പേരെ മാറ്റിപാർപ്പിച്ചു

Synopsis

ദില്ലിയിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്തു കൂടുതൽ പേരെ മാറ്റിപാർപ്പിച്ചു. യമുനാ നദിയിലെ ജലനിരപ്പ് രാവിലെയോടെ 206.60 മീറ്ററായി ഉയരുമെന്നാണ് കണക്കുകൂട്ടൽ.   നദീ തീരത്തുള്ളവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് സർക്കാർ നിർദേശം നൽകി. 

ദില്ലി: ദില്ലിയിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്തു കൂടുതൽ പേരെ മാറ്റിപാർപ്പിച്ചു. യമുനാ നദിയിലെ ജലനിരപ്പ് രാവിലെയോടെ 206.60 മീറ്ററായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. നദീ തീരത്തുള്ളവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് സർക്കാർ നിർദേശം നൽകി.

കിഴക്കൻ ദില്ലിയിലെ ഓൾഡ് യമുനാ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഹരിയാനയിൽ പെയ്ത കനത്ത മഴയിൽ ഹസ്തിനി കുഞ്ജ് അണക്കെട്ടിന്‍റെ ഷട്ടർ തുറന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. ദില്ലിയില്‍ ഏതാനും ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്. മഴ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലും മഴ തുടരുന്നതിനാൽ ഗംഗ നദിയിലെ ജലനിരപ്പും ഉയരുന്നുണ്ട്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്