
കൊച്ചി: കാന്‍സര്‍ റിസര്‍ച്ച് സെന്‍റെറിന്‍റെ നിർമ്മാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാൻസര്‍ റിസർച്ച് സെൻററിൻറെ ശിലാസ്ഥാപനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് വർഷമായി അനിശ്ചിതത്വത്തിലായ നിർമ്മാണപ്രവർത്തനങ്ങൾ ഇനി വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 385 കോടി രൂപ ചെലവിലാണ് കളമശ്ശേരിയിൽ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നിർമ്മിക്കുന്നത്. സെന്ററിന്റെ ഒപി വിഭാഗം 2016 നവംബറിൽ പ്രവർത്തനം തുടങ്ങിയിരുന്നു. കൊച്ചി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നാണ് നിലവിൽ ഔട്ട്‌പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. നാനൂറ് രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം കൊച്ചി കാന്‍സര്‍ സെന്ററിലുണ്ടാകും.
കീമോ ചികിത്സയ്ക്കായി 50 ബെഡുകള്‍ സജ്ജീകരിക്കും. ശസ്ത്രക്രിയകള്‍ക്കായി എട്ട് തീയേറ്ററുകളുമുണ്ടാകും. അന്താരാഷ്ട്ര നിലവാരത്തിലൊരുക്കുന്ന നാലു കെട്ടിടസമുച്ചയങ്ങള്‍ പരിസ്ഥിതി സൗഹൃദമായാകും നിർമിക്കുക. 2014 അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഇതേ ക്യാൻസർ സെൻറിന് തറക്കല്ലിട്ടിരുന്നു. എന്നാല്‍ രണ്ടു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നുള്ളത് പ്രഖ്യാപനത്തിൽ ഒതുങ്ങി. ഇത്തവണയെങ്കിലും പദ്ധതി നടപ്പാകുമെന്ന പ്രതീക്ഷയിലാണ് ക്യാൻസർ സെൻററിനു വേണ്ടി പ്രവർത്തിച്ചവർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam