
കോഴിക്കോട്: കെഎംസിടി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. 13 കുട്ടികള്‍ക്കാണ് വിഷബാധയുണ്ടായത്. ആരുടെയും നില ഗുരുതരമല്ല. ഇവരെ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തു നിന്ന് ഭക്ഷണം കഴിച്ചെത്തിയവര്‍ക്കാണ് വിഷബാധയുണ്ടായതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.