
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ ആക്രമിച്ച ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യമർപ്പിച്ച് മുൻ പ്രതിരോധമന്ത്രി എ കെ ആന്‍റണി. പാകിസ്ഥാൻ എത്ര അനുഭവിച്ചാലും പാഠം പഠിക്കാത്ത രാജ്യമാണെന്നും എ കെ ആന്‍റണി പറഞ്ഞു. പാകിസ്ഥാൻ സ്വന്തം മണ്ണിൽ നിന്നും ഭീകരരെ അയക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ തിരിച്ചടി പാഠമായെടുക്കണമെന്നും എ കെ ആന്‍റണി പറഞ്ഞു.
വ്യോമസേനയിലെ ധീരരെ അഭിനന്ദിക്കുന്നുവെന്നും അവരെ ഞാൻ സല്യൂട്ട് ചെയ്യുന്നെന്നും പറഞ്ഞ എ കെ ആന്‍റണി, അഭിനന്ദനം സൈന്യത്തിനാണെന്നും വ്യോമസേനയുടെ നീക്കത്തിൽ രാഷ്ട്രീയം കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. അഖിലേഷ് യാദവും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും വ്യോമസേനയ്ക്ക് അഭിവാദ്യം അർപ്പിച്ചു. മമതാ ബാനർജിയും സൈനികർക്ക് അഭിവാദ്യമറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam