അഴിമതിക്കേസ്: നവാസ് ഷെരീഫിന്‍റെ ശിക്ഷ മരവിപ്പിച്ചു

By Web TeamFirst Published Sep 19, 2018, 4:52 PM IST
Highlights

അഴിമതിക്കേസിന്‍റെ തടവിലായിരുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ശിക്ഷ മരവിപ്പിച്ചു.  നവാസ് ഷെറീഫിന്‍റെ മകളുടേയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. അഴിമതിക്കേസില്‍ 10 വര്‍ഷത്തെ തടവാണ് നവാസ് ഷെരീഫിനെതിരെ കോടതി വിധിച്ചത്. 

ഇസ്ലാമാബാദ്: അഴിമതിക്കേസിന്‍റെ തടവിലായിരുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ശിക്ഷ മരവിപ്പിച്ചു. നവാസ് ഷെറീഫിന്‍റെ മകളുടേയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. അപ്പീലില്‍ അന്തിമ തീരുമാനമാകും വരെ തടവ് പാടില്ല.

അഴിമതിക്കേസില്‍ 10 വര്‍ഷത്തെ തടവാണ് നവാസ് ഷെരീഫിനെതിരെ കോടതി വിധിച്ചത്. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷത്തെ തടവും വിധിച്ചിരുന്നു. ഇരുവരുടെയും ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. 

വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബരജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു അദ്ദേഹത്തിനെതിരേയുള്ള ആരോപണം. ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ നാല് ആഡംബരഫ്ളാറ്റുകള്‍ സ്വന്തമാക്കിയെന്നും മകള്‍ മറിയം വ്യാജരേഖ ചമച്ചെന്നും കേസുകളുണ്ട്.
 

click me!