
ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ കോസികലൻ പ്രദേശത്ത് പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് ഗ്രാമങ്ങളിൽ സംഘർഷാവസ്ഥ. ഞായറാഴ്ചയാണ് ജഡം കണ്ടെത്തിയത്. സംഭവസ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. അവശിഷ്ടങ്ങൾ കൂടുതൽ പരിശോധനയ്ക്കായി ലാബിൽ അയച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം കണ്ടെത്തുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
എന്നാൽ വാഹനത്തിൽ പശുവിനെ കടത്തിക്കൊണ്ടു പോകുന്നതായി കണ്ടെന്ന് ജനക്പൂരി സ്വദേശിയായ ഒരാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വാഹനം തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും അവർ നിർത്താതെ ഓടിച്ചു പോയെന്നും ഇയാൾ സാക്ഷ്യപ്പെടുത്തുന്നു. ഈ സംഭവത്തെക്കുറിച്ചും അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam