
ദില്ലി: ധനകാര്യ കമ്മീഷൻ അംഗമായ ശക്തികാന്തദാസ് പുതിയ ആര്‍ബിഐ ഗവര്‍ണര്‍. ഇന്നലെയാണ് ഊർജിത് പട്ടേൽ രാജിവച്ചത്.നോട്ട് അസാധുവാക്കൽ സമയത്ത് ശക്തികാന്തദാസ് ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായിരുന്നു. നോട്ടുനിരോധനത്തെ പിന്തുണച്ച ദാസിന്റെ നിയമനം ആർബിഐയിൽ കേന്ദ്രത്തിന് പിടിമുറുക്കാനെന്നാണ് വിലയിരുത്തൽ. നേരത്തെ തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ആയിരുന്ന ഇദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും, തമിഴ്‌നാട് സര്‍ക്കാരിലും വിവിധ ഉന്നത പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാങ്ക്, ഒഎന്‍ജിസി, എല്‍ഐസി എന്നിവയുടെ ഡയറക്ടറായും ശക്തികാന്ത ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam