ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Web Desk |  
Published : May 18, 2018, 02:57 PM ISTUpdated : Jun 29, 2018, 04:30 PM IST
ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Synopsis

വയല പടിഞ്ഞാറേ കൂടല്ലൂര്‍ സ്വദേശി സിനോജും(45) ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. 

കോട്ടയം:  കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയല പടിഞ്ഞാറേ കൂടല്ലൂര്‍ സ്വദേശി സിനോജും(45) ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

കളപ്ലാമറ്റം പടിഞ്ഞാറേ കൂടല്ലൂരിലെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സിനോജ് ഭാര്യ നിഷ (35) മക്കളായ സൂര്യതേജസ് (12), ശിവതേജസ് (7) എന്നിവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ ബന്ധു സംഭവസമയത്ത് വീട്ടിലുണ്ടെയിരുന്നുവെങ്കിലും ഈ കുട്ടി ഒന്നും അറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

സനോജിന്റെ കാര്‍ ഓടിക്കുന്ന ആള്‍ രാവിലെ വണ്ടിയെടുക്കാനെത്തിയപ്പോഴാണ് സംഭവമറിയുന്നത്. കിടങ്ങൂരില്‍ പണമിടപാട് സ്ഥാപനം നടത്തുന്നയാളാണ് സനോജ്. സാമ്പത്തിക പ്രയാസങ്ങളാകാം മരണകാരണമെന്നാണ് പ്രഥമിക നിഗമനം. പാലാ ഡിവൈസ്പിയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹൈക്കോടതി ഉത്തരവിൽ ഒടുവിൽ നടപടി, സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം; പിബി തീരുമാനം വൈകീട്ട് അറിയിക്കും