
ആഹ്ളാദ പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ നിലത്ത് വീണ രവീന്ദ്രനെ വാഹനം കയറ്റി കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളായ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കീഴത്തൂരിലെ ശ്രീനിലേഷ്, ശരത്, കോളാലൂര്‍ പറമ്പത്ത് വീട്ടില്‍ ഷഗില്‍, ടിഎം.നിധിന്‍ എന്നിവരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത്. ശ്രീനിലേഷിനെയും ശരതിനെയും തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നും മറ്റ് രണ്ട് പേരെ നിര്‍മ്മലഗിരി കുട്ടിക്കുന്നില്‍വെച്ചു പിടികൂടിയെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ ചേദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി വരും ദിവസം നാല് പരെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
അതേസമയം രവീന്ദ്രന്‍റെ ക1ലപാതകത്തെ തുടര്‍ന്ന പിണറായില്‍ മേഖലയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച സംഭവത്തില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam