കശ്​മീരില്‍ ഏറ്റുമുട്ടലിൽ നാല്​ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

web desk |  
Published : Jun 22, 2018, 08:42 PM ISTUpdated : Jun 29, 2018, 04:29 PM IST
കശ്​മീരില്‍ ഏറ്റുമുട്ടലിൽ നാല്​ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Synopsis

കശ്മീരിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല്​ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല്​ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു കശ്​മീരില്‍ ഇസ്​ലാമിക്​ സ്​റ്റേറ്റിന്​ നേതൃത്വം നല്‍കുന്ന ദാവൂദ്​ ആണ്​ കൊല്ലപ്പെട്ടതെന്ന്​  പൊലീസ്​ അറിയിച്ചു.

ശ്രിഗുഫ്​വാരയില്‍ നടന്ന വെടിവെപ്പില്‍ ഒരു പൊലീസുകാരനും സിവിലിയനും കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന്​ സിവിലിയന്മാര്‍ക്ക്​ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തെക്കന്‍ കശ്​മീര്‍ ശ്രിഗുഫ്​വാരയിലെ ഖിറാമില്‍ തീവ്രവാദികള്‍ എത്തിയതായി രഹസ്യവിവരത്തെ തുടര്‍ന്നാണ്​ സുരക്ഷ സേന തെരച്ചില്‍ നടത്തിയതെന്ന്​ ഡി.ജി.പി എസ്​.പി. വെയ്​ദ്​ അറിയിച്ചു.

തീവ്രവാദികള്‍ വെടിവെച്ചതിനെ തുടർന്നാണ്​ തിരിച്ചടിച്ചത്​. സുരക്ഷ സേനക്ക്​ നേരെ പ്രദേശത്തെ ഒരു സംഘം യുവാക്കള്‍ കല്ലേറു നടത്തി. ഇവരെ പിരിച്ചയക്കാന്‍ സുരക്ഷ സേന ബലം പ്രയോഗിച്ചതിനെ തുടര്‍ന്ന്​ നിരവധി  പേര്‍ക്ക്​ പരിക്കേറ്റൂ. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍, മുന്‍കരുതലെന്ന നിലയില്‍ ശ്രീനഗര്‍, അനന്ത്​നാഗ്​, പുല്‍വാമ ജില്ലകളിലെ ഇന്‍റനെറ്റ്​ സര്‍വീസുകള്‍ റദ്ദാക്കിയതായി പൊലിസ്​ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ
കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ക്രിസ്മസിന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ എത്തും