
കൊല്‍ക്കത്ത: വർഗ്ഗീയ സംഘർഷം തുടരുന്ന ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ് .സംഘർഷത്തിൽ ഇന്നലെ ഒരു ബിജെപി പ്രവർത്തകൻ മരിച്ചിരുന്നു.ഇതിനിടയിൽ പ്രത്യേക സംസ്ഥാന ആവിശ്യവുമായി ദില്ലിയിൽ ഗൂർഖാ ജനമുക്തി മോർച്ചയുടെ പ്രക്ഷോഭം നടന്നു
ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ബസിര്‍ഹട്ട് മേഖലയിൽ തുടരുന്ന സംഘർഷത്തിനു ഇതുവരെ അയവ് വന്നിട്ടില്ല. ഇന്നലെ സംഘർഷത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്‍റെ മരണത്തിൽ പ്രതിഷേധിച്ച ബിജെപി നോർത്ത് ദിനാജ്പൂരിൽ പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ് ഹർത്താൽ അനൂകൂലികൾ രണ്ട് ബസ്സുകൾ അടിച്ചു തകർത്തു.പ്രദേശത്തെ സംഘർഷം നിയന്ത്രിക്കാൻ ത്യണമൂൽ സർക്കാർ പരാജയപ്പെട്ടന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് ആരോപിച്ചു.
പശ്ചിമബംഗാളിൽ നടക്കുന്ന പ്രതിഷേധത്തിനു പിന്നിൽ കേന്ദ്രസർക്കാരാണ് എന്ന് മുഖ്യമന്ത്രി മമ്മതാ ബാനർജി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.ഇതിനു പിന്നാലെ ബിജെപിയുടെ പ്രതികരണം ഗൂര്‍ഖാലാന്‍ഡിനായുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി ദില്ലിയിലെ രാജ്ഘട്ട് മുതൽ ജന്തർമന്ദർ വരെ ഗൂര്‍ഖ ജനമുക്‌തിമോര്‍ച്ചയുടെ നേത്യത്ത്വത്തിൽ പ്രതിഷേധ റാലി നടത്തി.
പ്രത്യേക സംസ്ഥാനം എന്ന ആവിശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന പ്രഖ്യാപിക്കാനാണ് ദില്ലിയിൽ റാലി നടത്തിയത്. റാലിയുടെ ഭാഗമായി കനത്ത സുരക്ഷയാണ് ദില്ലിയിൽ ഒരുക്കിയിരുന്നത്.സമരം ദില്ലിയിലും ശക്തമാക്കാനാണ് പ്രക്ഷോഭകാരികളുടെ തീരുമാനം.അതെസമയം ഡാര്‍ജിലിങിൽ രണ്ടു പ്രക്ഷോഭകാരികളുടെ മരണം എരിതീയില്‍ എണ്ണയൊഴിച്ചതോടെ സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്കു വ്യാപിച്ചിരിക്കുകയാണ്. ഇന്നലെ പ്രദേശത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനു തീവച്ച പ്രതിഷേധക്കാര്‍ ഒരു പോലീസ് വാഹനം അഗ്നിക്കിരയാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam