ഇന്ധന വില വർദ്ധന; പാരിസിൽ മുഖം മറച്ചെത്തിയ പ്രതിഷേധക്കാർ ബാങ്കുകൾക്കും വീടുകൾക്കും തീയിട്ടു

By Web TeamFirst Published Dec 2, 2018, 12:41 PM IST
Highlights

പൊലീസുമായി പ്രതിഷേധക്കാർ തെരുവിൽ ഏറെ നേരം ഏറ്റുമുട്ടി. 17 സുരക്ഷാ ഉദ്യോഗസ്ഥരടക്കം നൂറിലധികം ആളുകൾക്ക് പരിക്കേറ്റു. 270 പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

പാരിസ്: ഇന്ധന വില വർദ്ധനയ്‌ക്കെതിരെ ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. മുഖം മറച്ചെത്തിയ പ്രതിഷേധക്കാർ നിരവധി വീടുകൾക്കും ബാങ്കുകൾക്കും തീയിട്ടു.

ആക്രമികൾക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. പൊലീസുമായി പ്രതിഷേധക്കാർ തെരുവിൽ ഏറെ നേരം ഏറ്റുമുട്ടി.

17 സുരക്ഷാ ഉദ്യോഗസ്ഥരടക്കം നൂറിലധികം ആളുകൾക്ക് പരിക്കേറ്റു. 270 പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലയിടങ്ങളിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

click me!