
മഹാപ്രളയത്തില്‍ കണ്ണീര്‍ കടലിലായ കേരള ജനതയ്ക്കൊപ്പം നില്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോളതലത്തില്‍ തന്നെ കേരളത്തിന് വലിയ സഹായകമാകുന്ന വാക്കുകളാണ് മാര്‍പാപ്പയില്‍ നിന്നുണ്ടായത്. വത്തിക്കാനില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് അദ്ദേഹം കേരളത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചത്.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹം ഒപ്പം നില്‍ക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. കേരളത്തിലെ ദുരിതത്തെക്കുറിച്ച് വിവരിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam