യു.എ.ഇ യിൽ 1200 കോടിയുടെ വായ്പാ തട്ടിപ്പ്; 19 മലയാളികള്‍ക്കെതിരെ  അന്വേഷണം

Published : Feb 10, 2018, 06:52 AM ISTUpdated : Oct 05, 2018, 12:36 AM IST
യു.എ.ഇ യിൽ 1200 കോടിയുടെ വായ്പാ തട്ടിപ്പ്; 19 മലയാളികള്‍ക്കെതിരെ  അന്വേഷണം

Synopsis

യുഎഇഎ: യു.എ.ഇ യിൽ 1200 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ 19 മലയാളികള്‍ക്കെതിരെ  കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷണം തുടങ്ങി. ബാങ്കുകളുടെ പരാതിയിൽ എറണാകുളം ജുഡിഷ്യൽ  മജിസ്ട്രേറ്റ്  കോടതിയുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം. ദുബായ്, ഷാർജ, അബുദബി തുടങ്ങിയ എമിറേറ്റുകളിൽ ബിസിനസ് തുടങ്ങാനെന്ന പേരിൽ ബാങ്ക് വായപ്പകൾ തരപ്പെടുത്തുകയും പിന്നീട് വായ്പ തിരിച്ചടക്കാതെ മുങ്ങുകയും ചെയ്ത 46 കമ്പനികൾക്കെതിരെയാണ് കൊച്ചി ക്രൈം ബ്രാ‌ഞ്ച് അന്വേഷണം തുടങ്ങിയത്. 

യുഎഇയിലെ   നാഷണൽ ബങ്ക് ഓഫ് റാസൽ ഖൈമ, നാഷണൽ ബങ്ക് ഓഫ് ഫുജൈറ, അറബ് ബാങ്ക് എന്നിവയാണ് പരാതിയുമായി രംഗത്തെത്തിയത്. മൂന്ന് ബങ്കുകൾക്കുമായി ഏതാണ്ട് ആയിരത്തി ഇരുനൂറ് കോടി കിട്ടാക്കടമായുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ബങ്കുകൾ നൽകിയ പരാതിയിൽ കോടതിയ നിർദ്ദേശ പ്രകാരമാണ് ഇപ്പോഴത്തെ അന്വേഷണം.  

അന്വഷണം നേരിടുന്ന വരിൽ  എറണാകുളം, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള 19 മലയാളികൾ ഉൾപ്പെടുന്നു.  ഇന്ത്യയിൽ നിന്നുള്ളവർ യുഎഇയിലെ പത്ത് ബങ്കുകളിലായി  30,000 കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പ്  നടത്തിയെന്നാണ്  ബാങ്കുകളുടെ കൺസോർഷ്യം അറിയിക്കുന്നത്. ഗൾഫിലെ സാമ്പത്തിക തട്ടിപ്പിൽ ആരോപണം നേരിടുന്ന ശ്രീജിത് വിജയനും, ബിനോയ് കോടിയേരിയും ഈ പട്ടികയിലില്ല. 

കൊച്ചിയിലും ചെന്നൈയിലും പ്രവർത്തിക്കുന്ന സ്വകാര്യ കൺസൽട്ടന്‍റ് കമ്പനികളെയാണ് കിട്ടാക്കടം തിരിച്ചുപിടിക്കാൻ  ബാങ്കുകൾ അധികാരപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവരുടെ പരാതിയിൽ തങ്ങൾക്കെതിരെ കേസ് എടുക്കാനാകില്ലെന്നാണ് പ്രതികളുടെ നിലപാട്. ഇതിനകം  പ്രതികളായ രണ്ട് മലയാളികള്‍ ഹൈക്കോടതിയിൽ കേസ് ചോദ്യം ചെയ്ത് ഹർജി നൽകിയട്ടുണ്ട്. ഇതിൽ ബാങ്കുകൾ നേരിട്ട് കക്ഷി ചേരാനുള്ള ഒരുക്കത്തിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിൽ അനുനയം: ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റ് രാജിവയ്ക്കും
തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതിന് പിന്നാലെ ജാഫറിനെ എ സി മൊയ്തീന്‍റെ ദൂതൻ ബന്ധപ്പെട്ടെന്ന് കോണ്‍ഗ്രസ്; 'ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണം'