അധികാരത്തിലേറ്റുകയാണെങ്കില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍; സുസ്മിതാ ദേവ്

By Web DeskFirst Published Feb 19, 2018, 11:17 AM IST
Highlights

ഷില്ലോംഗ്: മേഘാലയില്‍ അധികാരത്തിലേറ്റുകയാണെങ്കില്‍  സൗജന്യമായി സാനിറ്ററി പാഡുകള്‍ വാഗ്ദാനം ചെയ്ത് ആള്‍ ഇന്ത്യ കോണ്‍ഗ്ര്സ കമ്മിറ്റി മഹിളാ പ്രസിഡന്റ് സുസ്മിതാ ദേവ്. ഫെബ്രുവരി 27 നാണ് മേഘാലയില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സാനിറ്ററി പാഡിനുമേലുള്ള ജിഎസ്ടി പിന്‍വലിക്കാന്‍ കേന്ദ്രത്തോടും ധനകാര്യമന്ത്രിയോടും ആവശ്യപ്പെട്ടതായി ദേവ് പറഞ്ഞു.

സാനിറ്ററി പാഡുകള്‍ക്കുള്ള പണം കുറക്കുകയാണെങ്കില്‍ ഗ്രാമങ്ങളിലെ മാര്‍ക്കറ്റുകള്‍ക്കും ഇത് താങ്ങാന്‍ പറ്റുമെന്നും ദേവ് പറഞ്ഞു. മേഘാലയിലെ ഒരു സീറ്റില്‍ പോലും ബിജെപി വിജയിക്കില്ലെന്നും  സൗജന്യമായി സാനിറ്ററി പാഡുകളെന്ന ബിജെപിയുടെ വാഗ്ദാനം ഒരിക്കലും സംഭവിക്കില്ലെന്നും സുസ്മിത ദേവ് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ബിജെപിക്ക് ആശങ്കയില്ലെന്നും ദേവ് ആരോപിച്ചു.

2012 ലെ നിര്‍ഭയ സംഭവത്തിന് ശേഷം പല നിയമങ്ങളും മാറ്റി. എന്നാല്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി എന്‍സിആര്‍ബി ഡാറ്റ വ്യക്തമാക്കുന്നതായി സുസ്മിതാ ദേവ് പറഞ്ഞു. ഇവിടെയെത്തി സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന ബിജെപി നേതാക്കളോട് നമ്മള്‍ കുറെ ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ടെന്നും സുസ്മിതാ ദേവ് പറഞ്ഞു. ഞായറാഴ്ചയാണ് ബിജപി മന്ത്രി സ്മൃതി ഇറാനി ഇവിടെയത്തി ക്യാമ്പെയ്ന്‍ നടത്തിതയത്.

click me!