
ചെന്നൈ: സൗജന്യമായി അരിയും മറ്റ് സാധനങ്ങളും ലഭിക്കുന്നത് ജനങ്ങളെ മടിയന്മാരാക്കി മാറ്റിയെന്ന് മദ്രാസ് ഹൈക്കോടതി. പിന്നാക്ക വിഭാഗക്കാർക്ക് അരി വിതരണം ചെയ്യുന്നത് തടയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് അരി വിതരണം ചെയ്യരുതെന്ന് താക്കീത് നൽകി. അരിക്കടത്തുമായി ബന്ധപ്പെട്ട് ഗുണ്ടാനിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് എൻ. കിരുബകാരൻ, ജസ്റ്റിസ് അബ്ദുൾ ഖുദ്ഹോസ് എന്നിവരടങ്ങുന്ന രണ്ടംഗ ബഞ്ചിന്റെ പരാമർശം.
‘ജനങ്ങള്‍ക്ക് സൗജന്യമായി സാധനങ്ങള്‍ ലഭിക്കാൻ തുടങ്ങിയതോടെ മടിയന്മാരായി മാറി. നമ്മള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട സാഹചര്യത്തിലേക്കാണ് ഇത് നയിച്ചത്’-; കോടതി വ്യക്തമാക്കി.
സർക്കാർ 2017-18 കാലയളവിൽ 2,110 കോടി രൂപയാണ് അരി വിതരണത്തിനായി ചെലവഴിച്ചത്. ഇത്രയും വലിയൊരു തുക സർക്കാരിന് ചെലവാകുമ്പോൾ അത് അർഹതപ്പെട്ടവർക്കാണോ കിട്ടുന്നതെന്ന് ഉറപ്പുവരുത്തണം. പാവപ്പെട്ടവന്റെ പണം കൊണ്ട് സമ്പന്നന്മാരെ വീണ്ടും സമ്പന്നരാക്കുന്നത് ശരിയല്ല-; കോടതി പറഞ്ഞു. അതേ സമയം ബി പി എൽ കുടുംബങ്ങളെ കണ്ടെത്താൻ ഏതെങ്കിലും തരത്തിലുള്ള സർവ്വേ നടത്തിയിട്ടുണ്ടോ എന്നും വിശദമായ റിപ്പോർട്ട് നൽകണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam