
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ കുടുംബത്തിനേറ്റ ദുരന്തത്തെ കണ്ണുനീരോടെയാണ് സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും കേട്ടത്. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ സ്നേഹവും പ്രാർത്ഥനകളും അറിയിച്ച് ഓരോരുത്തരും കണ്ണുനീരോടെ കാത്തിരിക്കുകയാണ്.
നടി മാലാ പാർവ്വതി, സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി, സംവിധായകൻ ലാൽജോസ്, ഗായികമാരായ സുജാത മോഹന്‍ മകള്‍ ശ്വേത മോഹന്‍ എന്നിവരാണ് തങ്ങളുടെ ഫേസ്ബുക്കിൽ പേജിലൂടെ ദുഖം അറിയിച്ചിരിക്കുന്നത്.
ആരോഗ്യനില അതിഗുരുതരമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ഇന്നലെ നടത്തിയ അടിയന്തിര ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. നട്ടെല്ലിനും കഴുത്തിലെ എല്ലിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജ്ജുനും ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്. ബാലഭാസ്കറിന്റെ ആരോഗ്യ നിലയിൽ നേരിയ മാറ്റം കാണാൻ സാധിക്കുന്നുണ്ടെന്ന് ആശുപത്രിയിൽ തന്നെയുള്ള സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam