കമ്മ്യൂണിസ്റ്റുകാരല്ല, പന്തളം രാജകുടുംബമാണ് അയ്യപ്പനെ കാട്ടിലേക്കയച്ചത്: ജി.സുധാകരന്‍

Published : Oct 27, 2018, 06:31 PM IST
കമ്മ്യൂണിസ്റ്റുകാരല്ല, പന്തളം രാജകുടുംബമാണ് അയ്യപ്പനെ കാട്ടിലേക്കയച്ചത്: ജി.സുധാകരന്‍

Synopsis

രാഞ്ജിയടക്കമുള്ളവര്‍  പന്തളം കൊട്ടാരത്തിൽ നടത്തിയ ​ഗൂഢാലോചനയുടെ ഫലമായാണ് അയ്യപ്പൻ കാട്ടിൽ പോയതെന്ന കാര്യം ആരും മറക്കരുത്. അയ്യപ്പനെ പുലി കൊല്ലണം എന്ന ​ഗൂഢലക്ഷ്യത്തോടെയാണ് കാട്ടിലേക്കയച്ചത്. 

ആലപ്പുഴ: ശബരിമല വിഷയത്തിൽ രാജകുടുംബത്തിനും തന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ക്ഷേത്രങ്ങളിൽ കൈക്കൂലി വാങ്ങുന്ന നിരവധി പേരുണ്ടെന്നും കോടികളാണ് ഇവരുണ്ടാക്കിയതെന്നും സുധാകരൻ പറഞ്ഞു. 

കമ്മ്യൂണിസ്റ്റുകാരല്ല അയപ്പനെ കാട്ടിലേക്കയച്ചത്. രാഞ്ജിയടക്കമുള്ളവര്‍  പന്തളം കൊട്ടാരത്തിൽ നടത്തിയ ​ഗൂഢാലോചനയുടെ ഫലമായാണ് അയ്യപ്പൻ കാട്ടിൽ പോയതെന്ന കാര്യം ആരും മറക്കരുത്. അയ്യപ്പനെ പുലി കൊല്ലണം എന്ന ​ഗൂഢലക്ഷ്യത്തോടെയാണ് കാട്ടിലേക്കയച്ചത്. 

അയ്യപ്പൻ പുലിയുമായി വന്നപ്പോ അയപ്പനെ എല്ലാരും തൊഴാൻ തുടങ്ങി. അയ്യപ്പനെ ദൈവമാക്കി. ഇതല്ലേ സത്യം,ആരും മറക്കണ്ട ഇതൊന്നും. പന്തളത്ത് ഒരുത്തൻ മുഖ്യമന്ത്രിയെക്കാളും വലുതാണെന്നാണ് പറയുന്നത്. തന്ത്രിമാർ വരുന്നതിന് മുമ്പ് ശബരിമല ക്ഷേത്രം അവിടെയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍