
തിരുവനന്തപുരം:തലസ്ഥാനത്തേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്നത് ആന്ധ്രയിലെ നക്സൽ ബാധിത പ്രദേശങ്ങളിൽ നിന്നെന്ന് പൊലീസ്. 135 കിലോ കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടിയിലായവരിൽ നിന്നാണ് ഈ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
ഒരു കാലത്ത് അരവിഴ ചെക്ക് പോസ്റ്റുവഴി സ്പരിറ്റി കടത്തുന്ന സംഘത്തിലെ പ്രധാനികളായിരുന്നു ഗുണ്ടകളായ. പ്രവീണും ശാന്തിഭൂഷണും. സ്പിരിറ്റ് കടത്തുവിട്ട് മയക്കുമരുന്നു കടത്തുലും ഗുണ്ടായിസവുമായി. തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി കേസുകളുണ്ട്. ആന്ധ്യിലെ പ്രധാന ഏജൻറുമായി കഞ്ചാവ് വില പറഞ്ഞുറപ്പിക്കുന്നത് ഈ രണ്ടുപേരുമാണ്. പ്രധാന ഏജൻറിന് പണം ബാങ്ക് വഴിയാണ് കൈമാറുന്നത്.
തെലുങ്കുഭാഷ അറിയാവുന്ന ഇന്നലെ പിടിയിലായ നിതിനും കൂട്ടാളികളും ചേർന്നാണ് കഞ്ചാവ് ആന്ധ്രയിൽ നിന്നുമെത്തിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും എത്തുമ്പോള്‍ വാഹനത്തിന് വ്യാജ നമ്പരുകള്‍ ഉപയോഗിക്കും. കേരളത്തിലെത്തിച്ചശേഷം ചെറിയ പായ്ക്കറ്റുകളിലേക്ക് മറ്റ് ഏജൻറുമാർക്ക് നൽകും. ശാന്തിഭൂഷണറെ ഭാര്യയുടെ പേരിലുള്ള വാഹനമാണ് ഇന്നലെ പിടിയിവാകുമ്പോള്‍ നിധിൻ ഉപയോഗിച്ചിരുന്നത്.
ഗുണ്ടാനേതാക്കളാണ് ഏജൻറുമായി പണം ഇടപാട് നടത്തുന്നത്. കഞ്ചാവ് സ്ഥലത്തെത്തുക മാത്രമാണ് പിടിലായ ശ്യാം രാജ്, അഭിഷേക്, നിതിൻ എന്നിവർ ചെയ്യുന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് പൊതി ഉപേക്ഷിച്ച് ദുരെമാറി നിന്ന് ഇവർ നിരീക്ഷിക്കും. വിവരം ലഭിക്കുന്ന അടുത്ത ഏജൻറ് പൊതികൊണ്ടുപോകും. നിതിൻറെ അച്ഛൻറെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായതിനാലാണ് 135 കിലോ കഞ്ചാവിൻറെ കൈമാറ്റത്തിന് മെഡിക്കൽ കോളജിലെ ആളൊഴിഞ്ഞ പന്തോള ലാബിൻറെ പരിസരം തെരഞ്ഞെടുത്തത്. പക്ഷേ പ്രധാന ഏജൻറുമാരുടെ നീക്കം നിരീകഷക്കുകതയായിരുന്ന പൊലീസ് മൂന്നുപേരെയും പിടികൂടി. മൂന്നു പ്രതികളെയും കസ്റ്റഡയിൽവാങ്ങി ചോദ്യം ചെയ്യുമെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് മെഡിക്കൽ കോളജ് സിഐ ബിനു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam