ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഘം പിടിയില്‍

Web Desk |  
Published : Apr 28, 2018, 11:23 PM ISTUpdated : Jun 08, 2018, 05:50 PM IST
ജോലി വാഗ്ദാനം ചെയ്ത്  വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഘം പിടിയില്‍

Synopsis

ജോലി വാഗ്ദാനം ചെയ്ത്  വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടി സംഘം പിടിയില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്ന് വിസയ്ക്ക് പണം തട്ടിയ  സംഘം പാലാ പോലീസിന്റെ പിടിയിലായി. ഖത്തറിലെ ചില പ്രമുഖ കമ്പനികളുടെ പേരിലായിരുന്നു തട്ടിപ്പ്.

വിദ്യാർത്ഥികൾക്ക് പഠനശേഷം ഖത്തറിൽ ജോലി വാഗ്ധാനം ചെയ്ത് പണം തട്ടുന്നസംഘത്തിൽപ്പെട്ട മൂന്നു പേരെയാണ് പാലാ പോലീസ് ചേർത്തലയിൽ നിന്നും പിടികൂടിയത്. പത്തനംതിട്ട,അത്തിക്കയം പുലിപ്പാറ വീട്ടിൽ സാമുവൽ രാജു, ചേർത്തല സ്വദേശി രാജേഷ്, തമിഴ്നാട് സ്വദേശി വേൽമുരുകൻ എന്നിവരാണ് പിടിയിലായത്.പാലാ പ്രദേശത്ത് വിവിധ ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളെ പഠന ശേഷം ഖത്തറിൽ ജോലിവാങ്ങിത്തരു മെന്നും വിദേശത്തുള്ള ഒരു പ്രമുഖ കമ്പിനിയുമായി ബന്ധമുള്ള ചേർത്തല  സ്വദേശി സുജിത് എന്നയാൾക്ക് പണം നല്കണമെന്നും ഇവർ പറഞ്ഞു .

ഇത്തരത്തിൽ  വിദ്യാർത്ഥികളിൽ നിന്നും വാങ്ങിയതുക ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സുനിലിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നാണ് ചോദ്യം ചെയ്യലിൽ ഇവർ പോലീസിനോട് പറഞ്ഞത് പാലാ സ്റ്റേഷനിൽ മാത്രം ഇരുപതോളം പരാതികൾ കിട്ടിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിൽ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്തുള്ളഅന്വേഷണത്തിലാണ്   പ്രതികളെ പിടികൂടിയത്.

സാമുവൽ രാജുവിനേയും സംഘത്തേയും പരിചയമുള്ള പള്ളിക്കത്തോട് സ്വദേശിജോണിയേയും പോലീസ്  തിരയുന്നുണ്ട്. വിസയ്ക്കായി പണം നല്കിയചിലർ ഖത്തറിലുള്ള കമ്പിനിയുമായി ബന്ധപ്പെട്ടപ്പോൾ സുജിത്ത് എന്നയാളെ അറിയില്ലെന്നായിരുന്നു മറുപടി.

ഇതേ തുടർന്നാണ് ഇവർ പാലാ സ്റ്റേഷനിൽ പരാതിയുമായി എത്തിയത് 20 ലക്ഷത്തോളം രൂപ പാലാ. സ്റ്റേഷൻ പരിധിയിൽ നിന്നും തട്ടിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആദ്യ ചോദ്യം ചെയ്യലിൽ പോലീസിന് ലഭിച്ച വിവരം.  പാലാ ഡി.വൈ.എസ്.പി. വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ല സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക്,സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും
യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ