സ്വവര്‍ഗരതി സൈന്യത്തില്‍ അനുവദിക്കില്ലെന്ന് കരസേനാ മേധാവി

Published : Jan 10, 2019, 05:36 PM IST
സ്വവര്‍ഗരതി സൈന്യത്തില്‍ അനുവദിക്കില്ലെന്ന് കരസേനാ മേധാവി

Synopsis

താലിബാനെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള യു എസ് ശ്രമത്തിൽ  ഇന്ത്യ പങ്കാളിയാകുന്നതിനെ ന്യായീകരിച്ച് ബിപിന്‍ റാവത്ത്. 

ദില്ലി: സ്വവര്‍ഗാനുരാഗികള്‍ക്ക് സേനയിൽ ഇടമില്ലെന്ന് കരസേനമേധാവി ജനറൽ ബിപിൻ റാവത്ത്. സൈനിക നിയമ പ്രകാരമേ സേനയിലെ കാര്യങ്ങള്‍ തീരുമാനിക്കാനാവൂ. സ്വവര്‍ഗാനുരാഗം ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധി സേനയിൽ പ്രാവര്‍ത്തികമാക്കാനാവില്ല.

പാക്,ചൈന അതിര്‍ത്തിയിലെ സ്ഥിതി സൈന്യത്തിന്‍റെ  നിയന്ത്രണത്തിലാണ്.എന്നാൽ കശ്മീരിലെ സ്ഥിതി മെച്ചപ്പെടാനുണ്ട്. താലിബാനെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള യു എസ് ശ്രമത്തിൽ  ഇന്ത്യ പങ്കാളിയാകുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു. അഫ്ഗാനിസ്ഥാനിൽ ഇന്ത്യയ്ക്ക് ചില താൽപര്യങ്ങളുണ്ടെന്നും കരസേന മേധാവി ദില്ലിയിൽ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം