പതിനാറുകാരിയെ ബലാത്സം​ഗം ചെയ്തു കൊന്നു; ബീഹാറിൽ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് സമപ്രായക്കാരായ രണ്ട് പെൺകുട്ടികൾ

Published : Jan 14, 2019, 11:25 AM ISTUpdated : Jan 14, 2019, 11:36 AM IST
പതിനാറുകാരിയെ ബലാത്സം​ഗം ചെയ്തു കൊന്നു; ബീഹാറിൽ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് സമപ്രായക്കാരായ രണ്ട് പെൺകുട്ടികൾ

Synopsis

ഏതാനും ദിവസങ്ങൾക്ക് മുൻപ് ​ഗയയിൽ നിന്നു തന്നെ മറ്റൊരു പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിരുന്നു. മുഖം അസിഡ് ഒഴിച്ച് വികൃതമാക്കിയ ശേഷം തലവെട്ടിയേടുത്ത നിലയിലായിരുന്നു മൃതദേഹം.

ബീഹാർ: പതിനാറുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബീഹാറിലെ ​ഗയയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീടിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ചയായിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ചുവെന്നും കുറ്റവാളികളെ എത്രയും വേ​ഗം കണ്ടുപിടിക്കുമെന്നും മ​ഗധ റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ വിനയ് കുമാർ അറിയിച്ചു. ഇത്തരത്തിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ​ഗയയിൽ നിന്നു തന്നെ മറ്റൊരു പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മുഖം അസിഡ് ഒഴിച്ച് വികൃതമാക്കിയ ശേഷം തലവെട്ടിയെടുത്ത  നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു.

ഈ സംഭവം കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോഴാണ് സമപ്രായക്കാരിയായ മറ്റൊരു പെൺകുട്ടിയും കൊല്ലപ്പെടുന്നത്. ഇരു സംഭവങ്ങൾക്കും പിന്നാലെ നാട്ടുകാർ പ്രദേശത്ത് പ്രതിഷേധ പ്രകടനങ്ങൾ അഴിച്ചുവിടുകയും പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെൺകുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ