കാലുകൾ വെട്ടി മാറ്റി പാദസരം മോഷ്ടിച്ചു; വൃദ്ധയ്ക്ക് ദാരുണാന്ത്യം

Published : Jan 14, 2019, 09:51 AM ISTUpdated : Jan 14, 2019, 11:21 AM IST
കാലുകൾ വെട്ടി മാറ്റി പാദസരം മോഷ്ടിച്ചു; വൃദ്ധയ്ക്ക് ദാരുണാന്ത്യം

Synopsis

തുടർന്ന് മോഷണശ്രമം തടയാൻ ശ്രമിച്ച സ്ത്രീയെ മോഷ്ടാക്കൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ശേഷം കാലിൽ കിടന്ന് വെള്ളി പാദസരം മോഷ്ടിക്കുന്നതിനായി സ്ത്രീയുടെ കാലുകൾ മോഷ്ടാക്കൾ വെട്ടി മാറ്റുകയും ചെയ്തു.  

ഛോട്ടാ ഉദയ്പൂർ: മോഷണ ശ്രമത്തിനിടെ 80 വയസ്സുകാരിയെ മോഷ്ടാക്കൾ കഴുത്തറുത്ത് കൊന്നു. ശേഷം കാലിൽ കിടന്ന വെള്ളി പാദസരം മോഷ്ടിക്കുന്നതിനായി സ്ത്രീയുടെ കാലുകൾ വെട്ടി മാറ്റുകയും ചെയ്തു. ​ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിലെ കണലാവായിലാണ് സംഭവം.
 
സംഭവം നടക്കുന്ന സമയത്ത് സ്ത്രീ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഈ തക്കം നോക്കിയാണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ കടന്നത്. പിന്നീട് വീട് കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കളെ സ്ത്രീ കാണുന്നത്. തുടർന്ന് മോഷണശ്രമം തടയാൻ ശ്രമിച്ച സ്ത്രീയെ മോഷ്ടാക്കൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ശേഷം കാലിൽ കിടന്ന വെള്ളി പാദസരം മോഷ്ടിക്കുന്നതിനായി സ്ത്രീയുടെ കാലുകൾ മോഷ്ടാക്കൾ വെട്ടി മാറ്റുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി ഫോറന്‍സിക്ക് വിഭാഗത്തിന്‍റെയും, പൊലീസ് നായയുടെയും സഹായം തേടുമെന്നും പൻവാട് പൊലീസ്  വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെൺകുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ