
ദില്ലി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസിന്റെ സംസ്ക്കാരം നാളെ ദില്ലിയിൽ നടക്കും. യുഎസിലുള്ള മകൻ സിയാൻ ഫെർണാണ്ടസ് എത്തിയാലുടൻ സംസ്കാരം നടത്തുമെന്ന് ജോർജ് ഫെർണാണ്ടസിന്റെ ഭാര്യ ലൈലാ കബീർ അറിയിച്ചു. ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ.
മൃതദേഹം ദഹിപ്പിക്കുമെന്നും ചിതാഭസ്മമാകും സെമിത്തേരിയിൽ അടക്കുകയെന്നും അവർ അറിയിച്ചു. വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ജോർജ് ഫെർണാണ്ടസ് ഇന്നലെയാണ് അന്തരിച്ചത്.
Read More: കറുത്ത നാളുകളിലെ നായകന്‍: മടക്കം ഓര്‍മകളില്ലാത്ത ലോകത്ത് നിന്നും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam