
വാഷിംഗ്ടണ്‍: യുവനടിയെ കടന്നുപിടിച്ചുവെന്ന ആരോപണത്തില്‍ യുഎസ് മുന്‍ പ്രസിഡന്റ് 93കാരനായ ജോര്‍ജ് എച്ച്.ഡബ്ള്യു.ബുഷ് മാപ്പു പറഞ്ഞു. നടി ഹീതെര്‍ ലിന്‍ഡിന്റെ വെളിപ്പെടുത്തലിനെ തുടര്ന്ന്ബുഷ്സീനിയറിന്റെ വക്താവാണ് ബുഷിനുവേണ്ടി ക്ഷമാപണം നടത്തിയത്.ഒരു സാഹചര്യത്തിലും ബുഷ് ഇത്തരത്തില്‍ പെരുമാറില്ലെന്നും ബുഷിന്റെ തമാശ ലിന്ഡക്ക്അനിഷ്ടമുണ്ടാക്കിയെങ്കില് നിര്‍വ്യാജം മാപ്പുചോദിക്കുന്നുവെന്നും വക്താവ് അറിയിച്ചു. വീല്ചെയറിലിരുന്ന്ഫോട്ടോക്ക്പോസ്ചെയ്തപ്പോള് കൈ നടിയുടെ പിറകില്‍ തട്ടിയിരിക്കാം. എന്നാല്‍ നിഷ്കളങ്കമായ പെരുമാറ്റത്തില്‍ അനിഷ്‌ടമുണ്ടായതില്‍ അദ്ദേഹം ആത്മാര്‍ഥമായി ക്ഷമാപണം നടത്തുകയാണെന്നും വക്താവ്പറഞ്ഞു.
നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്ടെലിവിഷന് സീരീസിന്റെ പ്രചരണപരിപാടിയില്‍ പങ്കെക്കുന്നതിനിടെബുഷ്സീനിയര് തന്നെ കടന്നുപിടിച്ചുവെന്നാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. നടി പിന്നീട്ഇന്സ്റ്റഗ്രാം പോസ്റ്റ് പിന്‍വലിച്ചു. മുന്‍ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും ബഹുമാനമുണ്ട്. എന്നാല്‍ ബുഷില്‍ നിന്ന്അലോസരപ്പെടുത്തുന്ന അനുഭവം തനിക്കുണ്ടായെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
താന്‍ അഭിനയിച്ച പ്രശസ്ത ടെലിവിഷന്‍ ഷോയുടെ പ്രചരണ ചടങ്ങിലാണ്മുന് പ്രസിഡന്‍റായിരുന്ന ബുഷ് സീനിയറെ കണ്ടത്. അദ്ദേഹം തനിക്ക് ഹസ്തദാനം ചെയ്തില്ല. ഒരുമിച്ചു ഫോട്ടോയെടുക്കുമ്പോള്‍ രണ്ടുവട്ടം ബുഷ് തന്നെ പിന്നില്‍ തൊട്ടു. മൂന്നാം വട്ടവും ആവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ വീല്‍ചെയറിന് അടുത്തുണ്ടായിരുന്ന ഭാര്യ ബാര്‍ബറ തടയുകയാണുണ്ടായത്. പിന്നീട് മോശം ഭാഷയില്‍ തമാശ പറയുകയാണ്ബുഷ് ചെയ്തതെന്നും നടി ആരോപിച്ചിരുന്നു.സംഭവം നടക്കുമ്പാഴും ബുഷ് സീനിയര്‍ വീല്‍ചെയറിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam