
പത്തനംതിട്ട: കേരളത്തില്‍ ആദ്യമായി സോയില്‍ സ്റ്റബിലൈസേഷൻ ആന്‍റ് റീ സൈക്ലിങ്ങ് എന്ന ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ റോഡ് നിർമ്മാണം പത്തനംതിട്ടജില്ലയിലെ അടൂരില്‍ തുടങ്ങി. പരീക്ഷണ അടിസ്ഥാനത്തില്‍ അഞ്ച് കിലോമീറ്റർ റോഡാണ് പള്ളിക്കല്‍ പഞ്ചായത്തില്‍ നിർമ്മിക്കുന്നത്. പതിനഞ്ച് വർഷമാണ് റോഡിന്‍റെ ഗ്യാരന്‍റി കാലാവധി
ആനയടി കൂടല്‍ സംസ്ഥാന പാതയിലെ പള്ളിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട അഞ്ച് കിലോമീറ്റർ റോഡാണ് ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിക്ഷണ അടിസ്താനത്തില്‍ നവീകരിക്കുന്നത്. സാധാരണ റോഡ് നിർമാണ സമയത്ത് ഉണ്ടാകാറുള്ള പരിസ്ഥിത് പ്രശ്നങ്ങളും ഈ രീതി ഉപയോഗിക്കുമ്പോള്‍ കുറവാണ്.
നിലവിലെ റോഡിന്‍റെ മുകളിലേക്ക് സിമന്‍റും ജർമ്മന്‍ നിർമ്മിത സ്റ്റബിലൈസറും വിതറും ഇതിന് മുകളിലൂടെ പള്‍വനൈസർ എന്ന യന്ത്രം ഓടിച്ച് റോഡ് ഇളക്കി മറിക്കും മുകള്‍ ഭാഗം ഉറപ്പിച്ചതിന് ശേഷം സിമന്‍റ് ചേർത്ത പ്രത്യേക മ്ശ്രിതം ഉപയോഗിച്ച് ഉപരിതലം ബലപെടുത്തന്നുതോടെ റോഡ് നിമ്മാണം പീർത്തിയാകും.
ഇത്തരത്തില്‍ ഒരുകിലോമീറ്റർ റോഡ് നിർമ്മാണത്തിന് ചെലവ് ഒരുകോടി രൂപയാണ് അഞ്ച് കിലോമീറ്റർ റോഡ് പത്ത് ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് നിർമ്മാണ കമ്പനി പറയുന്നത്. കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ആനയടി കൂടല്‍ റോഡ് നവികരിക്കുന്നത്. പദ്ധതി വിജയിച്ചാല്‍ മറ്റ് റോഡികളും ഇതേസാങ്കേതിക വിദ്യ ഉപയോഗിച്ച് നവികരിക്കും ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് റോഡ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
*പ്രതീകാത്മകചിത്രം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam