വിവാഹിതരാകാൻ ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി; ഒടുവിൽ ഭർത്താവിനെ തള്ളിപ്പറഞ്ഞ് പെൺകുട്ടി

Published : Jan 06, 2019, 03:51 PM IST
വിവാഹിതരാകാൻ ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി; ഒടുവിൽ ഭർത്താവിനെ തള്ളിപ്പറഞ്ഞ് പെൺകുട്ടി

Synopsis

ഇതേ തുടർന്ന് ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ ഒരാൾ ആൺകുട്ടിയായി മാറി. പത്ത് ലക്ഷം രൂപ കടം വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആണായി മാറിയ പെൺകുട്ടി പറയുന്നു. ദില്ലിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

ഹരിയാന: സ്കൂൾ കാലം മുതൽ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ വിവാഹം കഴിക്കാൻ ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ പെൺകുട്ടി ആണായി മാറി. എന്നാൽ വിവാഹത്തിന് ശേഷം ഭർത്താവിനെ വേണ്ടെന്ന നിലപാടിലാണ് യുവതി. ഭാര്യയെ മാതാപിതാക്കൾ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഭർത്താവിനൊപ്പം പോകാൻ യുവതി വിസമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സ്വവർ​ഗവിവാഹത്തെ വീട്ടുകാർ അം​ഗീകരിക്കില്ലെന്ന തിരിച്ചറിവിനെ തുടർന്നാണ് പെൺകുട്ടികളിലൊരാൾ ആണായി മാറിയത്. ഇതേ തുടർന്ന് ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ ഒരാൾ ആൺകുട്ടിയായി മാറി. പത്ത് ലക്ഷം രൂപ കടം വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആണായി മാറിയ പെൺകുട്ടി പറയുന്നു. ദില്ലിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

വീട്ടുകാരെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കാൻ പുറപ്പെട്ട പെൺകുട്ടിയെ വീട്ടുകാർ തടങ്കലിലാക്കുകയായിരുന്നു. ഭർത്താവിനെ കാണാൻ പോലും വീട്ടുകാർ സമ്മതിച്ചില്ല. അതിന് ശേഷമാണ് ഭാര്യയെ വിട്ടുകിട്ടാൻ ഭർത്താവ് പൊലീസിനെ സമീപിച്ചത്. എന്നാൽ കൗൺസിലിം​ഗിനെത്തിയ പെൺകുട്ടി ഭർത്താവിനൊപ്പം പോകാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഒന്നിച്ചു ജീവിക്കാൻ നിയമത്തെ ആശ്രയിക്കുമെന്നാണ് യുവാവ് പറയുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്