അഞ്ചുകൊല്ലത്തെ അന്വേഷണം; അവള്‍ കണ്ടെത്തി 40 സഹോദരങ്ങളെ

Published : Feb 03, 2022, 04:37 PM ISTUpdated : Mar 22, 2022, 07:11 PM IST
അഞ്ചുകൊല്ലത്തെ അന്വേഷണം; അവള്‍ കണ്ടെത്തി 40 സഹോദരങ്ങളെ

Synopsis

ഒര്‍ലാണ്ടോ: ബീജദാതാവായ പിതാവിന്‍റെ മകള്‍ അഞ്ചുവര്‍ഷത്തെ അന്വേഷണത്തിനിടയില്‍ തന്റെ 40 സഹോദരങ്ങളെ കണ്ടെത്തി. കിയാനി അരോയൊ എന്ന യുവതിയാണു തന്റെ ഇത്രയുമധികം സഹോദരങ്ങളെ കണ്ടെത്തിയത്. നാലു സെറ്റ് ഇരട്ടകളെ കണ്ടെത്തിയത് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ നിന്നാണ്. 

21 കാരിയായ കിയാന തന്നെയാണ് ഏറ്റവും മൂത്തയാള്‍. ഏറ്റവും ഇളയായാളുടെ പ്രായം അഞ്ചുമാസമാണ്. തന്റെ അമ്മയാണു താന്‍ ജനിച്ചതു ബീജദാതാവില്‍ നിന്നുമാണ് എന്നു വ്യക്തമാക്കിയത്.  തനിക്ക് സഹോദരങ്ങള്‍ ഉണ്ടോ എന്ന് അറിയണമെന്ന ആഗ്രഹമാണ് ഇത്രയും സഹോദരങ്ങളെ കണ്ടെത്താന്‍ സഹായിച്ചത് എന്നു കിയാനി പറയുന്നു. കണ്ടെത്തുക മാത്രമല്ല ഇവര്‍ എല്ലാവരേയും നേരിട്ടു കാണുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ
മഞ്ഞുവീഴ്ചയിൽ ഇൻഡിഗോ വിമാനം വൈകി, ദേഷ്യത്തിൽ ഇരുന്ന യാത്രക്കാരുടെ മുന്നിലേക്ക് വന്ന എയർ ഹോസ്റ്റസ് ചിരി പടര്‍ത്തി, വീഡിയോ