സഹായിക്കണമെന്ന് സെല്‍ഫി വീഡിയോ; വനിതാ ഹോസ്റ്റലില്‍ കുടുങ്ങിയത് 31 പേര്‍

Published : Aug 16, 2018, 09:39 AM ISTUpdated : Sep 10, 2018, 01:09 AM IST
സഹായിക്കണമെന്ന് സെല്‍ഫി വീഡിയോ; വനിതാ ഹോസ്റ്റലില്‍ കുടുങ്ങിയത് 31 പേര്‍

Synopsis

താഴത്തെ നിലകള്‍ മുഴുവന്‍ മുങ്ങിയതിനാല്‍ മുകള്‍ നിലകളിലാണ് വിദ്യാര്‍ത്ഥിനികള്‍ ഇപ്പോള്‍ അഭയം തേടിയിരിക്കുന്നത്. ഇതുവരെ രക്ഷാപ്രവര്‍ത്തകരാരും എത്തിയില്ലെന്ന് ഇവര്‍ പറയുന്നു

ആലപ്പുഴ: ഇടമലക്കര അയ്യപ്പ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് പ്രളയത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ കുടുങ്ങിയത്. 31ഓളം വിദ്യാര്‍ത്ഥിനികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഹോസ്റ്റലിന്റെ താഴത്തെ നിലകളിലെല്ലാം വെള്ളം കയറിയതിനെ തുടര്‍ന്ന് മുകള്‍ നിലകളിലാണ് ഇപ്പോള്‍ ഇവര്‍ അഭയം തേടിയിരിക്കുന്നത്. ഒരു ദിവസത്തേക്ക് കൂടിയുള്ള ഭക്ഷണമേയുള്ളൂ, അത് കൂടി തീര്‍ന്നാല്‍ എന്ത് ചെയ്യണമെന്നറിയില്ലെന്നും ഇതുവരെ രക്ഷാപ്രവര്‍ത്തകരാരും എത്തിയില്ലെന്നും ഇവര്‍ അറിയിക്കുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കള്ളുകുടിക്കിടെ പരിചയക്കാരൻ പറഞ്ഞ പരമ രഹസ്യം, വിളിച്ചു പറയാതിരിക്കാൻ കഴിഞ്ഞില്ല, വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി
വീണ്ടും തലസ്ഥാനത്ത് രാജവെമ്പാല, പൂച്ച കിണറ്റിലേക്ക് നോക്കുന്നത് കണ്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് കിണറ്റിനകത്ത് പാമ്പിനെ കണ്ടത്