ചികിത്സയ്ക്കായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ യുഎസിലേക്ക്

By Web TeamFirst Published Aug 30, 2018, 1:41 PM IST
Highlights

ഈ വര്‍ഷം ഇത് മൂന്നാം വട്ടമാണ് പരീക്കര്‍ ചികിത്സ ആവശ്യത്തിന് യുഎസിലേക്ക് പോകുന്നത്. നേരത്തെ, ഈ വര്‍ഷം ആദ്യം പാന്‍ക്രിയാസിലെ അസുഖത്തിന് മൂന്ന് മാസത്തെ ചികിത്സ നടത്തിയതിന് ശേഷം ജൂണിലാണ് അദ്ദേഹം തിരിച്ചെത്തിയത്

പനാജി: വിദഗ്ധ ചികിത്സയ്ക്കായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ യുഎസിലേക്ക് തിരിച്ചു. ഈ വര്‍ഷം ഇത് മൂന്നാം വട്ടമാണ് പരീക്കര്‍ ചികിത്സ ആവശ്യത്തിന് യുഎസിലേക്ക് പോകുന്നത്. നേരത്തെ, ഈ വര്‍ഷം ആദ്യം പാന്‍ക്രിയാസിലെ അസുഖത്തിന് മൂന്ന് മാസത്തെ ചികിത്സ നടത്തിയതിന് ശേഷം ജൂണിലാണ് അദ്ദേഹം തിരിച്ചെത്തിയത്.

അതിന് ശേഷം ഈ മാസം ആദ്യം വീണ്ടും ചികിത്സയ്ക്കായി അദ്ദേഹം യുഎസില്‍ പോയി. തിരിച്ചെത്തിയ ശേഷം കഴിഞ്ഞ വ്യാഴാഴ്ച ആരോഗ്യ പരിശോധനയ്ക്ക് മുംബെെയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷം തുടര്‍ ചികിത്സയ്ക്കായി ഇന്ന് പുലര്‍ച്ചെ മുംബെെയില്‍ നിന്ന് വിമാനത്തിലാണ് അദ്ദേഹം യുഎസിലേക്ക് തിരിച്ചത്.

എട്ട് ദിവസത്തിന് ശേഷം അദ്ദേഹം തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  പരീക്കര്‍ പോകുന്നതിനാല്‍ സര്‍ക്കാരിന്‍റെ നേതൃത്വം സംബന്ധിച്ച് ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഗോവയിലെ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരുന്നു. എന്നാല്‍, അത് ഇന്നലെ ഒഴിവാക്കി. ഇതോടെ സര്‍ക്കാരിന്‍റെ ചുമതല പകരം ആര്‍ക്കും നല്‍കാതെയാണ് പരീക്കര്‍ യുഎസിലേക്ക് തിരിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം യുഎസിലിരുന്ന് നിയന്ത്രിക്കും. 

click me!