
ദില്ലി: പ്രൈമറി സ്കൂൾ അധ്യാപികയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ ആൾ ദൈവവും സഹായികളും അറസ്റ്റിൽ. ആൾ ദൈവം ഹരി നാരായണ(40)നും ഇയാളുടെ സഹായികളായ ചിന്മയ് മേഘ്ന(25)സാക്ഷി(38)എന്നിവരുമാണ് അറസ്റ്റിലായത്. പരാതിക്കാരിയായ അധ്യാപിക ദില്ലി വനിതാ കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസ് മൂവരെയും അറസ്റ്റ് ചെയ്തത്.
പടിഞ്ഞാറൻ ദില്ലിയിലെ ജനക്പുരിയിലുള്ള യോഗ ആശ്രമത്തില്‍വച്ച് ഇരുപത്തിനാലുകാരിയായ അധ്യാപികയെ ഹരി നാരായണ്‍ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതിയില്‍ അധ്യാപിക വ്യക്തമാക്കുന്നത്. കൂടാതെ, ഹരിനാരായണന്‍റെ സെക്രട്ടറിയായ സാക്ഷിയും തന്നെ ലൈംഗീകമായി അക്രമിച്ചുവെന്നും പരാതിയിലുണ്ടെന്ന് ഡെപ്യൂട്ടീ കമ്മീഷണര്‍ മോണിക്ക ഭരദ്വാജ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതി സ്വകാര്യ സ്കൂളിലാണ് അധ്യാപനം നടത്തിയിരുന്നത്. ഒരിക്കല്‍ തന്‍റെ ചില പ്രശ്നങ്ങള്‍ കൂടെ ജോലി ചെയ്യുന്നയാളായ ചിന്മയ്‍യോട് അവര്‍ പറഞ്ഞു. ഇതിന് പ്രതിവിധിയായി ജനക്പുരിയിലുള്ള ആശ്രമത്തില്‍ പോകാനായിരുന്നു ചിന്മയ്‍യുടെ ഉപദേശം.
തന്‍റെ പ്രശ്നങ്ങളും പരിഹരിക്കരിക്കപ്പെട്ടതായി ചിന്മയ് പറയുകയും ചെയ്തു. തുടര്‍ന്ന് ആശ്രമത്തിലെത്തിയ ഇരയായ യുവതിയോട് ഒരു ദിവസം അവിടെ തങ്ങാൻ സാക്ഷി ആവശ്യപ്പെട്ടു. ശേഷം യുവതിക്ക് കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ മയക്കു മരുന്ന് കലർത്തുകയും അബോധാവസ്ഥയിലായ അധ്യാപികയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി ഹരിനാരായണന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നയാളാണ് സാക്ഷി. ഈ രണ്ട് സ്ത്രീകളുടെയും മുന്നിൽ വെച്ചായിരുന്നു ഹരിനാരായണൻ യുവതിയെ അക്രമത്തിന് ഇരയാക്കിയത്. ഹരി നാരായണെ ഉത്തരാഖണ്ഡില്‍ നിന്നും മറ്റ് രണ്ട് പേരെ ദില്ലിയില്‍ നിന്നുാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam