വിദേശത്ത് നിന്ന് കൊണ്ടു വന്ന സ്വർണം കാറിടിച്ച് കടത്തിയ സംഭവം: നാലുപേര്‍ പിടിയില്‍

By Web TeamFirst Published Nov 4, 2018, 1:25 PM IST
Highlights

കോഴിക്കോട് കരിപ്പൂരില്‍ നിന്നാണ്  പ്രതികള്‍ പിടിയിലായത്. കേസിൽ നേരത്തെ ഏഴ് പേർ പിടിയിലായിട്ടുണ്ടായിരുന്നു

തൃശൂര്‍: ചാലക്കുടി പോട്ട ദേശീയപാതയിൽ  കാറിടിച്ചു സ്വർണം കടത്തിയ സംഭവത്തില്‍ നാലുപേര്‍ പിടിയിൽ. കോഴിക്കോട് കരിപ്പൂരില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. തടിയന്‍റവിട നസീറിന്‍റെ അനിയൻ സുഹൈൽ, മനാഫ്, സുജിത്, ഷാനവാസ് എന്നിവരാണ് പിടിയിലായത്.

സെപ്റ്റംബര്‍ 15 ന് പുലർച്ചെയാണ് വിദേശത്ത് നിന്ന് കൊണ്ടു വന്ന 560 ഗ്രാം സ്വർണ്ണം  പോട്ട ഫ്ലൈ ഓവറിൽ വച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സ്വർണ്ണം കൊണ്ടുപോയിരുന്ന വാഹനത്തിൽ കാറിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കവർച്ച. സ്വർണം കൊണ്ടു വന്ന കാർ തട്ടിയെടുത്ത പ്രതികള്‍ പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. സ്വർണം കൊണ്ടു വരുന്ന വിവരം നേരത്തെ അറി‌ഞ്ഞവർ വിവിധ ക്വട്ടേഷൻ സംഘങ്ങളെ ഏകോപിപ്പിച്ചാണ് കവർച്ച നടത്തിയതെന്ന് പിന്നീട് വ്യക്തമായി. കേസിൽ നേരത്തെ ഏഴ് പേർ പിടിയിലായിട്ടുണ്ടായിരുന്നു.

click me!