ബന്ധുനിയമന ആരോപണം അടിസ്ഥാന രഹിതം; ലീഗിന്റെ പ്രകോപന കാരണം കിട്ടാക്കടം തിരിച്ച് പിടിച്ചത്: കെ ടി ജലീല്‍

By Web TeamFirst Published Nov 4, 2018, 12:44 PM IST
Highlights

ബന്ധുനിയമന വിവാദത്തില്‍ ലീഗിനെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. ന്യൂനപക്ഷ ധനകാര്യകോര്‍പറേഷന്‍ ജനറല്‍ മാനേജരെ നേരിട്ട് നിയമിച്ചത് നിയമപരമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു

തിരുവനന്തപുരം:  ബന്ധുനിയമന വിവാദത്തില്‍ ലീഗിനെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. ന്യൂനപക്ഷ ധനകാര്യകോര്‍പറേഷന്‍ ജനറല്‍ മാനേജരെ നേരിട്ട് നിയമിച്ചത് നിയമപരമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും മാധ്യമങ്ങള്‍ക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും കെടി ജലീല്‍ പറഞ്ഞു.   ബന്ധുവാണെന്ന പേരില്‍ ആര്‍ക്കും ന്യായമായ അവസരം നിഷേധിക്കാനാവില്ല. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്‍റെയുമൊക്കെ ബന്ധുക്കള്‍‌ക്ക് ആനുകൂല്യം വേണ്ടെന്നാണോയെന്നും ജലീല്‍ ചോദിച്ചു. 

കിട്ടാക്കടം തിരിച്ചുപിടിക്കുന്നതാണ് ലീഗിന്റെ പ്രകോപനത്തിന് കാരണമെന്ന് മന്ത്രി കെ ടി ജലീല്‍ ആരോപിച്ചു. സഹകരണ ബാങ്കിലെ സെക്രട്ടറിയായിരുന്ന വ്യക്തിയെ കോർപറേഷനിൽ എംഡിയായി നിയമിച്ച ചരിത്രമുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇന്റർവ്യൂവിന് വന്ന ഏഴ് പേരിൽ യോഗ്യത ഉണ്ടായിരുന്നത് അദീപിന് മാത്രമെന്നും അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്ന് കെ ടി ജലീല്‍ വ്യക്തമാക്കി. പരസ്യം നൽകിയത് ജനറൽ മാനേജരുടെ യോഗ്യത പുനർ നിശ്ചയിച്ച് ഒരാഴ്ചയ്ക്കകമാണെന്നും കെ ടി ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

click me!