ലൈഫ് പദ്ധതിയിൽ വീടു ലഭിച്ചു; പണി നോക്കാനെത്തിയ വയോധിക വീട് തകർന്നു വീണ് മരിച്ചു, ദാരുണ സംഭവം പാലക്കാട് മണ്ണാർക്കാട്

Published : Jun 16, 2025, 11:33 AM IST
death

Synopsis

ഇവർക്ക് ലൈഫ് പദ്ധതി പ്രകാരം വീടു ലഭിച്ചിരുന്നു.

പാലക്കാട്: മഴയിൽ വീട് തകർന്ന് വയോധിക മരിച്ചു. പാലക്കാട് മണ്ണാർക്കാട് മണലടിയിൽ സ്വദേശി പാത്തുമ്മബി (80)യാണ് മരിച്ചത്. രാവിലെ 10:30 ഒടെയാണ് സംഭവം. വീടിൻ്റെ ഒരു ഭാഗം പൊളിച്ചിരുന്നു. ശക്തമായ മഴ പെയ്തതോടെ മറുവശവും വീണു. സംഭവ സമയത്ത് മകൾ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ഇവർക്ക് ലൈഫ് പദ്ധതി പ്രകാരം വീടു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാത്തുമ്മാബി മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് താമസിച്ചിരുന്ന വീട് പൊളിച്ചത്. ഈ വീടു പണി നോക്കാനായി എത്തിയപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി