
ദില്ലി: ശബരിമല വിഷയത്തിൽ മേൽനോട്ടത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഹൈക്കോടതിയുടെ ഭരണഘടനാവിരുദ്ധ നടപടി എന്നാണ് സർക്കാരിന്‍റെ വാദം. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന 52 ഹർജികളും സുപ്രീംകോടതി പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെടും.
വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ വിവിധ തലങ്ങളില്‍ നിന്നും ഉയരുന്ന രൂക്ഷമായ എതിര്‍പ്പും സംഘര്‍ഷ സാഹചര്യങ്ങളും കോടതിയെ ധരിപ്പിക്കാൻ ഉദ്ദേശിച്ച് സുപ്രീംകോടതിയെ സമീപിക്കാൻ കഴിഞ്ഞ ആഴ്ച സംസ്ഥാന സർക്കാർ ആലോചിച്ചിരുന്നു. ഈ ഹര്‍ജി ഫയൽ ചെയ്യാൻ തീരുമാനിച്ചതിന്‍റെ തലേദിവസം ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. തുടർന്ന് ഹൈക്കോടതി വിധി പഠിച്ച ശേഷം സുപ്രീംകോടതിയെ സമീപിച്ചാൽ മതിയെന്ന് തീരുമാനിച്ച് ഇത് നീട്ടിവെച്ചു. വിധി പഠിച്ച ശേഷമാണ് ബുധനാഴ്ചയോടെ ഹർജി നൽകാൻ തീരുമാനം. ശബരിമലയിലെ മേൽനോട്ടത്തിന് മൂന്നംഗ സമിതിയെ ഹൈക്കോടതി നിയോഗിച്ചതാണ് സർക്കാരിന്‍റെ ഏറെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഏത് തീരുമാനം എടുക്കുന്നതിനും പൂർണ അധികാരം സമിതിക്കുണ്ടെന്നാണ് കോടതി വിധിയിൽ പറയുന്നത്. ഈ തീരുമാനം ഭരണ ഘടനാ വിരുദ്ധമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.
സമിതിയെ നിയമിക്കുന്നതിന് മുമ്പ് സർക്കാരുമായി കൂടിയാലോചിച്ചില്ല. ഇത് ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കും. മാത്രമല്ല, സുപ്രീംകോടതി വിധി എങ്ങിനെ നടപ്പാക്കുന്നതിനെ കുറിച്ച് ഹൈക്കോടതി വിധിയിൽ പരാമർശവുമില്ല. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ഹൈക്കോടതിയിൽ 45 ലേറെ ഹര്‍ജികളുണ്ട്. പല ഹര്‍ജികള്‍ക്കും പിന്നില്‍ കോടതി വിധി നടപ്പാക്കാതിരിക്കാനള്ള ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടെന്ന സര്‍ക്കാര്‍ സംശയിക്കുന്നു. ഈ ഹര്‍ജികള്‍ പരിഗണിച്ച് ഹൈക്കോടതി നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ഹർജികളെല്ലാം സുപ്രീംകോടതി വിധി പരിഗണക്കണമെന്നും സർക്കാർ ആവശ്യപ്പെടും. റിവ്യൂ ഹര്‍ജികൾ പരിഗണിക്കുന്ന കാലയളവ് വരെ എങ്ങിനെ മുന്നോട്ട് പോകണം എന്ന കാര്യത്തില്‍ വ്യക്തത വരുത്തണം എന്നും സര്‍ക്കാർ അഭ്യർത്ഥിക്കും ഒപ്പം സുപ്രംകോടതിയില്‍ നിന്ന് മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. അതേസമയം, നിരോധനാജ്ഞ ഉള്‍പ്പെടെയുളള ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്ന് നിരീക്ഷക സമിതി അറിയിച്ചു.
Also Read: ശബരിമല നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി
ശബരിമലയിലെ നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി സ്ഥിതിഗതികൾ വിലയിരുത്തി കൃത്യമായി കോടതിയെ അറിയിക്കുന്നതിനായിട്ടാണ് മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. തിരുവിതാംകൂർ , കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്സ്മാനായ ജസ്റ്റീസ് പി.ആർ രാമൻ, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam