Asianet News MalayalamAsianet News Malayalam

ശബരിമല നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി

ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി നാളെ ശബരിമല സന്ദര്‍ശിക്കും

high court s samithi will visit  sabarimala tomorrow
Author
aluva, First Published Dec 2, 2018, 5:43 PM IST

 

ആലുവ: ശബരിമലയിൽ ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി. ഇപ്പോഴുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണോ എന്നതടക്കം പരിശോധിക്കാൻ നാളെ സമിതി ശബരിമല സന്ദർശിക്കുമെന്നും സമിതി അംഗം ജസ്റ്റിസ് പി ആർ രാമൻ സമിതിയുടെ ആദ്യ യോഗത്തിന് ശേഷം എറണാകുളത്ത് പ്രതികരിച്ചു. നിരോധനാജ്ഞ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്ന് നിരീക്ഷക സമിതി അറിയിച്ചു.

ശബരിമലയിൽ ഭക്തരുടെ തീർത്ഥാടനം സുഗമമാക്കുന്നതിനായി നിയോഗിച്ച സമിതിയുടെ ആദ്യ യോഗമാണ് ആലുവയിൽ ചേർന്നത്. സമിതി അംഗങ്ങളായ ജെ പി ആർ രാമൻ, എസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരെ കൂടാതെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ, ബോർഡ് മെമ്പർ സങ്കർദാസ്, ദേവസ്വം ബോർഡ് കമ്മീഷണർ എൻ വാസു എന്നിവരും ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയറും യോഗത്തിൽ പങ്കെടുത്തു. രണ്ട് മണിക്കൂറോളം യോഗം നീണ്ടു.

ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സമിതി അംഗങ്ങൾ നാളെത്തന്നെ സബരിമലയിലെത്തും. ഭകതരുടെ അടിസ്ഥന സൗകര്യങ്ങളായ ഭക്ഷണം, കുടിവെള്ളം സൗചലയ സൗകര്യങ്ങൾ എന്നീ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനാണ് മുൻഗണന.

Follow Us:
Download App:
  • android
  • ios