ആന്ധ്ര അരി എത്തി: വിതരണം ഇന്നുമുതല്‍

Published : Mar 07, 2017, 12:52 AM ISTUpdated : Oct 04, 2018, 11:48 PM IST
ആന്ധ്ര അരി എത്തി: വിതരണം ഇന്നുമുതല്‍

Synopsis

തിരുവനന്തപുരം: അരിക്ഷാമം തടയാന്‍ സപ്ലൈക്കോയില്‍ ആന്ധ്ര അരി വിതരണം തുടങ്ങി. വിലക്കയറ്റം തടയാന്‍ ടെണ്ടർ ഒഴിവാക്കി അരി എത്തിച്ചതിനാല്‍ ഇറക്കുമതി ചെയ്ത ജയ അരിക്ക് സബ്സിഡി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അരിയുടെ ഗുണനിലവാരം അടക്കം വിലയിരുത്താന്‍ ഭക്ഷ്യമന്ത്രി സിവില്‍ സപ്ലൈസ് ഓഫീസില്‍ പരിശോധന നടത്തി.

കുതിച്ചുയരുന്ന അരി വില പിടിച്ചുനിര്‍ത്താനും ക്ഷാമം പരിഹരിക്കാനുമാണ് ബംഗാളില്‍ നിന്നും ആന്ധ്രയില്‍ നിന്നും അരി എത്തിക്കാന്‍ സ‍ര്‍ക്കാര്‍ തീരുമാനിച്ചത്. ബംഗാളില്‍ നിന്ന് 800 ടൺ സുവർണ മസൂരിയും, ആന്ധ്രയില്‍ നിന്ന് ജയയുടെ ലളിത ബ്രാന്‍റുമാണ്  വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. മുന്തിയ ഇനമായതിനാലും ടെണ്ടര്‍ ഒഴിവാക്കിയതിനാലും സബ്സിഡി നിരക്കില്‍ ലളിത ജയ ലഭ്യമാക്കാന്‍ ആകില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കിലോയ്ക്ക് 41.57 പൈസ നിരക്കിലാകും വില്‍പ്പന.

അരിക്ഷാമം രൂക്ഷമായ തിരുവനന്തപുരം, കൊട്ടാരക്കര, എറണാകുളം, കോട്ടയം 58 എന്നിവിടങ്ങളിലാണ് ആദ്യ ലോഡുകള്‍ നല്‍കുക.
മാവേലി സ്റ്റോറുകള്‍ വഴിയും അരിക്കടകളിലൂടെയും പരമാവധി അരി വിതരണം  സുഗമമാക്കി വിലക്കയററവും ക്ഷാമവും നേരിടമെന്ന കണക്കൂട്ടലിലാണ് സര്‍ക്കാര്‍

അതിനിടയില്‍ അരി ക്ഷാമം മറികടക്കാൻ ആവശ്യമെങ്കിൽ രാജ്യത്തിന് പുറത്തുനിന്നും അരിയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അരി ലഭ്യതയുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്നും അരിയെത്തിക്കാനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, 'ഒരിക്കൽ തോറ്റാൽ എല്ലാം തോറ്റെന്നല്ല, തിരുത്തി പോകും'
'നന്ദി തിരുവനന്തപുരം', കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി, 'കേരളം യുഡിഎഫിനെയും എൽഡിഎഫിനെയും മടുത്തു'