ദേശീയ ഗാനം ആംഗ്യ ഭാഷയിലും ആസ്വദിക്കാം; ബിഗ്​ബി സ്​ക്രീനിൽ

Published : Aug 10, 2017, 06:07 PM ISTUpdated : Oct 04, 2018, 05:53 PM IST
ദേശീയ ഗാനം ആംഗ്യ ഭാഷയിലും ആസ്വദിക്കാം; ബിഗ്​ബി സ്​ക്രീനിൽ

Synopsis

ദേശീയ ഗാനം കേന്ദ്ര സർക്കാർ ആംഗ്യ ഭാഷയില്‍ പുറത്തിറക്കി. കേന്ദ്ര മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയാണ് ഇന്ന് വീഡിയോ പുറത്തിറക്കിയത്​. ഭിന്നശേഷിയുള്ളവരെ സംബോധന ചെയ്യാൻവേണ്ടിയാണിത്​. ആംഗ്യഭാഷയെ ആശ്രയിക്കുന്നവർക്കായി  ഇങ്ങനെയൊരു വീഡിയോ പുറത്തിറക്കാൻ സാധിച്ചത്​ അഭിമാന നിമിഷമാണെന്ന് ​മന്ത്രി പറഞ്ഞു.  

ഭിന്നശേഷിക്കാരുടെ അതിജീവനം കൂടുതൽ സാധ്യമാക്കുന്നതാണ്​ ഇൗ ശ്രമമെന്ന് മന്ത്രി പറഞ്ഞു. ഡൽഹിയിൽ ചെ​ങ്കോട്ടയുടെ  പശ്ചാത്തലത്തിൽ ചിത്രീകരിച്ച 3.35 മിനിറ്റുളള വീഡിയോയിൽ  ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം ബോളിവുഡ് സൂപ്പർ സ്​റ്റാർ അമിതാഭ് ബച്ചനും അഭിനയിച്ചിട്ടുണ്ട്. ഗോവിന്ദ് നിഹലാനിയാണ്​ വീഡിയോ സംവിധാനം ചെയ്​തത്​. ഡൽഹിക്ക്​ പുറമെ ഗോവ, ഭോപ്പാൽ, ചാണ്ഡിഗഢ്​, കോലാപ്പൂർ എന്നിവിടങ്ങളിലും ആംഗ്യഭാഷയിലുള്ള ദേശീയഗാനം പുറത്തിറക്കി.  

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതം: എം വി ​ഗോവിന്ദൻ
ക്രിസ്മസും പുതുവർഷവും ലക്ഷ്യം വെച്ച് എംഡിഎംഎ വിൽപ്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ