യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: സര്‍ക്കാര്‍ അഭിഭാഷകന്‍ പിടിയില്‍

Published : Jul 14, 2016, 01:00 AM ISTUpdated : Oct 05, 2018, 03:27 AM IST
യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: സര്‍ക്കാര്‍ അഭിഭാഷകന്‍ പിടിയില്‍

Synopsis

കൊച്ചി: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ പിടിയില്‍. ഗവണ്‍മെന്റ് പ്ലീഡറായ ധനേഷ് മാത്യൂ മാഞ്ഞൂരാനെതിരെയാണു കേസ്.

കൊച്ചി കോണ്‍വെന്റ് ജംഗ്ഷനിലയിരുന്നുസംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ എതിരെ വന്ന ധനേഷ് മാത്യൂ മാഞ്ഞൂരാന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണു പരാതി. യുവതി ബഹളം വച്ചതിനെത്തുടര്‍ന്നു സ്ഥലത്തുനിന്ന് ഇയാള്‍ ഓടി. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ധനേഷിനെ തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ധനേഷിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തി ധനേഷ് മാത്യൂ മാഞ്ഞൂരാനെ കോടതിയില്‍ ഹാജരാക്കും.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎസ്‍സി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് തിടുക്കത്തിൽ കേസെടുക്കില്ല; ഫയലുകൾ ആവശ്യപ്പെട്ട് കത്ത് നൽകും
എച്ച്ഡിഎഫ്‌സി ബാങ്കിൽ സുരക്ഷിതമായി സൂക്ഷിച്ച 440 കോടി രൂപയ്ക്ക് പൂട്ട്! കനത്ത തിരിച്ചടിയേറ്റ് മമത; ഇഡി നടപടിക്കെതിരെ വിമർശനം