
കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ്ജിനെതിരെ ആരോപണമുന്നയിച്ച് പൊലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്ത കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് കേസ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ വ്യക്തമാക്കിയത്. അതേസമയം കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബി ജെ പി അംഗങ്ങള്‍ നിയമസഭയ്‌ക്കകത്ത് രാപ്പകല്‍ സമരം നടത്തുകയാണ്.
മുന്‍ ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ്ജ്, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി എ എം പ്രസാദ്, ഐജി പ്രണബ് മൊഹന്തി എന്നിവര്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്ന് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയതിന് ശേഷമാണ് മംഗളുരൂ ഡിവൈഎസ്‌പി എം കെ ഗണപതി കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തത്.. ആരോപണങ്ങള്‍ തള്ളിയ സര്‍ക്കാര്‍ കുടുംബപ്രശ്നങ്ങളാണ് ഗണപതിയുടെ ആത്മഹത്യയുടെ കാരണമെന്ന് വ്യക്തമാക്കി. എന്നാല്‍ ജോര്‍ജ്ജിന്റേയും മേലുദ്യോഗസ്ഥരുടേയും പീഡനമാണ് ഗണപതിയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആവര്‍ത്തിച്ചു. ജോര്‍ജ്ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ മൂന്ന് ദിവസം തടസപ്പെട്ടു. സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
എന്നാല്‍ ജോര്‍ജ്ജ് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി ആവശ്യപ്പട്ടാല്‍ രാജിവെക്കാമെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam