
കഴിഞ്ഞ ജൂലായ് 22നാണ് ചെന്നൈ താംബരത്തുനിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായത്.
വ്യോമസേനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അടക്കം 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നാവിക, വ്യോമ സേനകളുടെ നേതൃത്വത്തില്‍ വിപുലമായ തെരച്ചില്‍ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്താനായില്ല. കടലില്‍ അന്വേഷണ സംഘം കണ്ടെത്തിയ അവശിഷ്‌ടങ്ങളൊന്നും കാണാതായ വിമാനത്തിന്റേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam