ജേക്കബ് തോമസിന്‍റെ സസ്പെന്‍ഷന്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു

By Web TeamFirst Published Dec 16, 2018, 7:22 PM IST
Highlights

ഡിജിപി ജേക്കബ് തോമസിന്‍റെ സസ്പെന്‍ഷന്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.

 

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്‍റെ സസ്പെന്‍ഷന്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഈ മാസം 20ന് ജേക്കബ് തോമസിന്‍റെ സസ്പെന്‍ഷന്‍ ഒരു വര്‍ഷം പൂര്‍ത്തിയാകും. സസ്പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ആവശ്യമായതിനാലാണ് കത്തയച്ചത്. വിജിലന്‍സ് കേസില്‍ അന്വേഷണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കത്തയച്ചിരിക്കുന്നത്. 

ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന പ്രസംഗിച്ചതിനാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 19ന് ഇറക്കിയ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാത്തുമൂലം കേന്ദ്രം അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് അനുവാദമില്ലാത്ത പുസ്കമെഴുതിയതെന്ന് ചൂണ്ടിക്കാട്ടി വീണ്ടും സസ്പെന്‍റ് ചെയ്തത്. 

ചട്ടപ്രകാരം ഒരു വർഷം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെ സർക്കാരിന് പുറത്തുനിർത്താം. അതിനു ശേഷം സസ്പെൻഷന്‍ കാലാവധി നീട്ടുന്നതിന് കേന്ദ്രസർക്കാരിന്‍റെ അനുമതി ആവശ്യമാണ്.


 

click me!