
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കുമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ വിശദമായ കൂടിയാലോചനയ്ക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തന്ത്രിമാരുമായും പന്തളം കൊട്ടാര പ്രതിനിധികളുമായും സര്‍ക്കാര്‍ ചർച്ച നടത്തിയേക്കും. സർവ്വക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് സാധ്യത. മുഖ്യമന്ത്രിയുടെ ദൂതൻ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തി.
വ്യാഴാഴ്ച 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് സര്‍വകക്ഷി യോഗം ചേരുന്നത്. കോടതി വിധി നടപ്പിലാക്കാനാണ് ഇന്ന് ഉത്തരവ് വന്നതെങ്കില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചതിന് ശേഷം മാത്രമേ മുന്നോട്ട് പോകാവൂ എന്ന ധാരണയുണ്ടായിരുന്നു.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഭരണഘടനാ ബഞ്ച് ഇന്ന് ഉത്തരവിട്ടത്. ശബരിമല സ്ത്രീ പ്രവേശന കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ വന്ന എല്ലാ പുനപരിശോധന ഹർജികളും ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. റിട്ട് ഹർജികളും ഇതോടൊപ്പം പരിഗണിക്കും. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28-ലെ ഭരണഘടന ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ലെന്ന‌് എടുത്തുപറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ മാറ്റിയത്.
Also Read: https://www.asianetnews.com/news/court-to-consider-sabarimala-case-in-open-court-pi4nf4
നേരത്തെ ശബരിമലയിലെ സുപ്രീംകോടതി വിധിയിൽ സമവായത്തിനായി തന്ത്രി, രാജ കുടുംബങ്ങളുമായി സർക്കാർ സമവായചർച്ച നടത്താൻ വിളിച്ചിരുന്നെങ്കിലും അവർ എത്തിയിരുന്നില്ല. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാര്‍ ഇന്നലെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. സര്‍വ്വകക്ഷി യോഗം വിളിക്കുന്നതില്‍ സന്തോഷമുണ്ട്. ഇതിന് മുന്‍കൈ എടുക്കുന്നവരെ അഭിനന്ദിക്കുകയാണ്. സര്‍ക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്നും പദ്‍മകുമാർ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam