ശബരിമല; യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശി കാണിച്ചാല്‍ സമരം ശക്തമാക്കും: വത്സൻ തില്ലങ്കേരി

By Web TeamFirst Published Nov 13, 2018, 8:08 PM IST
Highlights

ജനുവരി 22 വരെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്നും വത്സന്‍ വത്സൻ തിലങ്കേരി. സർവകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് തില്ലങ്കേരി ആവശ്യപ്പെട്ടു. . 

കണ്ണൂര്‍: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായ സമരം ശക്തമാക്കുമെന്ന് ആര്‍എസ്എസ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശി കാണിച്ചാല്‍ സമരം ശക്തമാക്കുമെന്ന് ആർഎസ്എസ് നേതാവ് വത്സന്‍ തിലങ്കേരി വ്യക്തമാക്കി. 

സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും വത്സന്‍ തിലങ്കേരി ആവശ്യപ്പെട്ടു. ജനുവരി 22 വരെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്നും വത്സന്‍ തിലങ്കേരി ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ശബരിമല സ്ത്രീ പ്രവേശന കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ വന്ന എല്ലാ പുനപരിശോധന ഹർജികളും ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. റിട്ട് ഹർജികളും ഇതോടൊപ്പം പരിഗണിക്കും. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28-ലെ ഭരണഘടന ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ലെന്ന‌് എടുത്തുപറഞ്ഞുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

Also Read: ശബരിമല സ്ത്രീപ്രവേശനം: റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കും: വാദം ജനുവരി 22-ന്

click me!