
തിരുവനന്തപുരം: പ്രളയത്തില്‍ അലയടിച്ച് വന്ന വെള്ളത്തിന്‍റെ കൂടെ പലതരത്തിലുള്ള ഇഴജന്തുക്കളായ വീടുകകള്‍ക്കുള്ളില്‍ പെട്ട് പോയിരിക്കുന്നത്. വൃത്തിയാക്കാനെത്തിയ നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റതോടെ പ്രളയ ബാധിത പ്രദേശങ്ങള്‍ കൂടുതല്‍ ആശങ്കയിലാണ്. മിക്ക സ്ഥലങ്ങളിലും വീട്ടില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്.
ജനങ്ങളുടെ ആശങ്കകള്‍ മനസിലാക്കി പാമ്പ് കടിയേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചികിത്സാ ചിലവായി ഒരു ലക്ഷം രൂപ വരെ വനം വകുപ്പ് നൽകും. പ്രളയബാധിത മേഖലകളിൽ പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ആനുകൂല്യത്തിനായി അപേക്ഷിക്കാന്‍ സാധിക്കും. ചികിത്സാ രേഖകളടക്കം വനം വകുപ്പിന്‍റെ വെബ്സൈറ്റിൽ അപേക്ഷിക്കുകയാണ് വേണ്ടത്.
വിശദവിവരങ്ങൾക്ക് 8547604222 എന്ന ഫോറസ്റ്റ് കൺട്രോൾ റൂം നമ്പറില്‍ ബന്ധപ്പെടാം. ആശങ്കയല്ല മറിച്ച് ജാഗ്രതയാണ് ഇക്കാര്യങ്ങളില്‍ വേണ്ടതെന്നാണ് അധികൃതര്‍ പറയുന്നത്. വീട്ടിൽ കയറുമ്പോൾ ആദ്യം കെെയ്യിൽ കരുതേണ്ടത് ഒരു വടിയാണ്. വടി ഉപയോഗിച്ചു കൊണ്ട് ചുറ്റുമുള്ള ഇടങ്ങള്‍ സുരക്ഷിതമാണെന്ന് തട്ടി നോക്കി കൊണ്ട് മാത്രം നടക്കുക. പുറത്ത് വച്ചിരിക്കുന്ന ഷൂസിന്‍റെ ഉള്ളിൽ, ബൈക്കിന്‍റെ സീറ്റിന്‍റെ സൈഡിൽ തുടങ്ങി പതുങ്ങി ഇരിക്കാവുന്നതും കവചം കിട്ടുന്നതുമായ ഇടങ്ങളിലും പാമ്പുകൾ കാണാം. അത്തരം വസ്തുക്കൾ ശ്രദ്ധയോടു മാത്രം ഉപയോഗിക്കുക.
പാമ്പ് കടിച്ചാൽ വരാവുന്ന ലക്ഷണങ്ങൾ:
വിഷപല്ലുകളുടെ പാട് കാണാം.
കടിയേറ്റഭാഗത്ത് ചുറ്റും നീരും വീക്കവും വരാം.
മുറിവുകൾ ഉണ്ടാകാം.
മുറിവിലൂടെ രക്തം തുടര്‍ച്ചയായി പോയി കൊണ്ടിരിക്കാം.
ചുറ്റുമുള്ള ത്വക്കിലെ കോശങ്ങളുടെ നിറത്തില്‍ വ്യത്യാസം വരാം.
കടിയേറ്റ ഭാഗത്ത് ശക്തമായ നീറ്റലും വേദനയും വരാം.
രോമകൂപങ്ങള്‍, കണ്ണ്, മൂക്ക്,മോണ തുടങ്ങിയയിടങ്ങളിലൂടെ ചോര വരാന്‍ ഇടയുണ്ട്, മൂത്രത്തിലും ചോര കാണാം സാധ്യതയുണ്ട്. വായില്‍ നിന്നും നുരയും പതയും വരിക, സംസാരിക്കാനും ചൂണ്ടുകള്‍ അനക്കാനും ബുദ്ധിമുട്ട് വരിക, ശ്വാസമുട്ടല്‍, നാവ് കുഴഞ്ഞുപോകുക, ദേഹത്തില്‍ വിറയല്‍, കടിയേറ്റ ഭാഗത്തിന് സമീപമുള്ള മാംസ ചീഞ്ഞു പോകുന്നത് പോലെ നശിക്കുക, ശക്തിയായ വയര്‍ വേദനയെടുക്കുക, കണ്ണ്പോള തൂങ്ങി അടഞ്ഞു പോകുക, തല കറങ്ങുക തുടങ്ങിയവ വിവിധയിനം വിഷപാമ്പുകളുടെ കടിയിലൂടെ സംഭവിക്കുന്ന സാധ്യതയുള്ള ലക്ഷണങ്ങളാണ്. പാമ്പ് കടിയേറ്റാൽ ഉടൻ തന്നെ കടിയേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam