
തിരുവനന്തപുരം: കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും രാജ്യത്തിന് മാതൃകയാണെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സാദശിവം പറഞ്ഞു. വ്യത്യസ്ത ആശയങ്ങള്‍ ഉള്ളപ്പോഴും പൊതുആവശ്യങ്ങള്‍ക്കായി അവര്‍ രാഷ്ട്രീയം മറക്കും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെയും ജയലളിതയുടേയും സംസ്കാര ചടങ്ങില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഗവര്‍ണ്ണരും ഒരേ വാഹനത്തില്‍ പോയത് ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വിദ്യാര്‍ത്ഥി പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണ്ണര്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,സ്പീക്കര്‍, ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മൂന്നു ദിവസത്തെ പരിപാടിയുടെ ഭാഗമായി പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകളും സഘിടപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam