
തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ പ്രതികരണവുമായി കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. വധശിക്ഷ നീട്ടിവെച്ചതിൽ വളരെ സന്തോഷം. ആശ്വാസവാർത്തക്ക് കാരണം കൂട്ടായ പരിശ്രമമാണെന്നും ശുഭവാർത്ത ഇനിയും വരുമെന്നും ഗവർണർ രാജേന്ദ്ര ആർലേകർ പറഞ്ഞു. താൻ മാത്രമല്ല, നിരവധി പേർ ആത്മാർത്ഥതയോടെ ഇടപെടുന്നുണ്ട്. ഈ ശ്രമങ്ങളെല്ലാം സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിമിഷ പ്രിയക്കായുള്ള ഇടപെടൽ തുടരുമെന്നും ഗവർണർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഗവർണറുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam