ഇത് ​ഗ​ഗൻയാനിലേക്കുള്ള മറ്റൊരു നാഴികക്കല്ല്, ശുഭാംശു ശുക്ലയെ സ്വാ​ഗതം ചെയ്ത് മോദി

Published : Jul 15, 2025, 04:23 PM IST
modi

Synopsis

ഇത് ​ഗ​ഗൻയാനിലേക്കുള്ള മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്ന് മോദി പറഞ്ഞു

ദില്ലി: ബഹിരാകാശം കീഴടക്കി തിരിച്ചെത്തിയ ഇന്ത്യൻ വ്യോമസേന ​ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ​ഗ​ഗൻയാനിലേക്കുള്ള മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്നും ബഹിരാകാശയാത്രികൻ എന്ന നിലയിൽ, അദ്ദേഹം തന്റെ സമർപ്പണം, ധൈര്യം എന്നിവയിലൂടെ ഒരു ബില്യൺ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകിയെന്നും മോദി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.

ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ലാൻഡ് ചെയ്തു. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. പലതവണ മാറ്റിവച്ച വിക്ഷേപണത്തിന് ശേഷം ജൂൺ 26നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.

 

 

PREV
Read more Articles on
click me!

Recommended Stories

ഭീകരരുടെ പദ്ധതികൾ തകര്‍ത്തെറിഞ്ഞ് സേന! ജമ്മു കശ്മീരിൽ ഭീകര ഒളിത്താവളം തകർത്തു, എസ്എൽആർ റൈഫിളും തിരകളും പിടികൂടി
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ